Image

സൗദി കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി: 2017 അംഗത്വ കാമ്പയിന് റാക്കയില്‍ തുടക്കമായി

Published on 02 December, 2016
സൗദി കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി: 2017 അംഗത്വ കാമ്പയിന് റാക്കയില്‍ തുടക്കമായി

  റാക്ക അല്‍കോബാര്‍: സൗദി നാഷണല്‍ കെഎംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിനു റാക്കയില്‍ തുടക്കമായി. 2017 സുരക്ഷാ പദ്ധതിയുടെ റാക്ക യൂണിറ്റ് തല ഉദ്ഘാടനം സിദ്ദീഖ് മഞ്ചേശ്വരത്തിന് ആദ്യ അംഗത്വ ഫോറം നല്‍കി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് നിര്‍വഹിച്ചു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല, റാക്ക യൂണിറ്റ് കെഎംസിസി നേതാക്കളായ കലാം മീഞ്ചന്ത, അബ്ദുള്‍ ജബാര്‍ കാസര്‍ഗോഡ്,സമീര്‍ കിണാശേരി,ഷംസീര്‍ വള്ളിക്കുന്ന്, എറണാകുളം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ പൈമറ്റം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ 0560516660, 0556213242 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഡിസംബര്‍ 25ന് അവസാനിക്കുന്ന റാക്ക യൂണിറ്റിലെ പ്രവാസി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക