Image

രക്ത സാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മയില്‍ ദുബായ് കെഎംസിസി

Published on 02 December, 2016
രക്ത സാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മയില്‍ ദുബായ് കെഎംസിസി

 ദുബായ്: യുഎഇയുടെ ആത്മാഭിമാനം ഉയര്‍ത്തി യമനില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ഓര്‍മക്കായി രാജ്യം ബുധനാഴ്ച രക്തസാക്ഷി ദിനമാചരിച്ചു. ഇതോടനുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ അറബ് പ്രമുഖരും ഉദ്യോഗസ്ഥ പ്രതിനിധികളുമടക്കമുള്ള പ്രമുഖര്‍ സംബന്ധിച്ചു. 

കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി സിഡിഎ ഓഫീസര്‍ സയിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. യുഎഇയുടെ വളര്‍ച്ചയിലും രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളിലും ദുബായ് കെഎംസിസി നല്‍കി വരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര രക്തസാക്ഷി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുബായ് കെഎംസിസിയിലെ കുട്ടികള്‍ ദേശീയ ഗാനാലാപനം നടത്തി. ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ നാസര്‍ മുതവ, സിഡിഎ പ്രതിനിധി സയിദ് അഹമ്മദ്, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, സയിദ് ഹാമിദ് കോയമ്മ തങ്ങള്‍, മുസ് ലിം യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം, ബാബു തിരൂര്‍, വയലോളി അബ്ദുള്ള, മരുന്തോളി കുഞ്ഞബ്ദുള്ള മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍ പേരോട്, പി.വി നാസര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, എന്‍.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക