Image

മലയാളി നഴ്‌സ് സൗദിയില്‍ അപകടത്തില്‍ മരിച്ചു

Published on 02 December, 2016
മലയാളി നഴ്‌സ് സൗദിയില്‍ അപകടത്തില്‍ മരിച്ചു

മല്ലപ്പള്ളി: സൗദി മദീനായില്‍ റോഡു മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി നഴ്‌സ് മരിച്ചു. പരിയാരം താമരശേരില്‍ ജേക്കബ് വര്‍ഗീസിന്റെ (സണ്ണി) മകള്‍ ജിന്‍സി ഗ്രേസ് ജേക്കബ് (24) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകന്ന മൃതദേഹം പിന്നീട് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും. പൂനെയിലെ നഴ്‌സിംഗ് പഠനത്തിനുശേഷം അഞ്ചുമാസം മുമ്പാണ് സൗദിയിലെ മിനിസ്ട്രി അല്‍ ഉഹദ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സൗദി ജിദ്ദയിലെ കിംഗ് കാലിദ് ആശുപത്രിയിലെ നഴ്‌സായ മാതാവ് രാജി കാനം കപ്പയില്‍ കുടുംബാംഗമാണ്. സഹോദരന്‍: സിജു(എറണാകുളം)  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക