Image

മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തോമസ് പി. ആന്റണി Published on 17 February, 2012
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വാഷിങ്‌ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡ്‌ (മാം) 2012ല്‍ നടത്തിയ സാഹിത്യ മല്‍സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2011 ജനുവരി ഒന്നു മുതല്‍ 2012 ജനുവരി 15 വരെ അച്ചടി, ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകളാണ്‌ മല്‍സരത്തിന്‌ പരിഗണിച്ചത്‌.

നോവല്‍ വിഭാഗത്തില്‍ ഡോ. എന്‍.പി. ഷീല രചിച്ച `ഒഴുക്കിനെതിരെ- മികച്ച കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ക്ക്‌ ആരും അര്‍ഹരായില്ല.

കവിതയില്‍ ഒന്നാം സ്‌ഥാനം ഗീതാ രാജന്റെ `മഴ അനക്കങ്ങള്‍, രണ്ടാം സ്‌ഥാനം പി.ജി. രമാദേവിയുടെ `ഗംഗാ പ്രവാഹം എന്നിവയ്‌ക്കു ലഭിച്ചു. മൂന്നാം സ്‌ഥാനം ജയചന്ദ്രന്‍ പൂക്കരത്താറിന്റെ `അയ്യപ്പനും പുലിയും കരസ്‌ഥമാക്കി. ജോര്‍ജ്‌ അരങ്ങാശേരി, മറിയാമ്മ ജോര്‍ജ്‌ എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി.

ചെറുകഥാ വിഭാഗത്തില്‍ ജയന്‍ കാമച്ചേരില്‍ ഒന്നാം സ്‌ഥാനവും രാജു ഇരിങ്ങല്‍ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. ഷീലാ മോന്‍സി മുരിക്കന്‍ മൂന്നാം സ്‌ഥാനം നേടി. ടോം മാത്യൂസ്‌ (പാനല്‍ ചെയര്‍മാന്‍), അബ്‌ദുള്‍ പുന്നയൂര്‍ക്കൂളം, പ്രിന്‍സ്‌ മാര്‍ക്കോസ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വിജയികളെ കാഷ്‌ അവാര്‍ഡും ഫലകവും മറ്റു പുരസ്‌കാരങ്ങളും നല്‍കി 2012 സെപ്‌റ്റംബറില്‍ വാഷിങ്‌ടണില്‍ നടക്കുന്ന അവാര്‍ഡ്‌ നിശയില്‍ ആദരിക്കും.
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഡോ. എന്‍. പി. ഷീല - നോവല്‍ - ഒന്നാം സ്ഥാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഗീതാ രാജന്‍ - കവിത - ഒന്നാം സ്ഥാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പി. ജി രമാ ദേവി - കവിത - രണ്ടാം സ്ഥാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ജോര്‍ജ് അരങ്ങാശേരി - കവിത – പ്രത്യേക സമ്മാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ജയന്‍ കാമച്ചേരില്‍ - ചെറുകഥാ - ഒന്നാം സ്ഥാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
രാജു ഇരിങ്ങല്‍ - ചെറുകഥാ - രണ്ടാം സ്ഥാനം
മാം 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഷീലാ മോന്‍സി മൂരിക്കല്‍ - ചെറുകഥാ- മൂന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക