Image

'ഇന്‍ ഗോഡ് വി ട്രസ്റ്റ്'- നീക്കം ചെയ്യണമെന്നാവശ്യം കോടതി തള്ളി

പി.പി.ചെറിയാന്‍ Published on 02 December, 2016
'ഇന്‍ ഗോഡ് വി ട്രസ്റ്റ്'- നീക്കം ചെയ്യണമെന്നാവശ്യം കോടതി തള്ളി
ഒഹായൊ: അമേരിക്കന്‍ ഡോളര്‍ ബില്ലിലും, നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ഇന്‍ ഡോഡ് വി ട്രസ്റ്റ്( IN GOD WE TRUST) എന്ന നാഷ്ണല്‍ മോട്ടൊ എടുത്തുമാറ്റണമെന്ന ആവശ്യം ഒഹായൊ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബെന്നിറ്റ പിയേഴ്‌സണ്‍ തള്ളികളഞ്ഞു.

മൈക്കിള്‍ ന്യൂഡൊ എന്ന യുക്തിവാദി സമര്‍പ്പിച്ച അപേക്ഷയാണ് നവംബര്‍ 30ന് കോടതി നിരാകരിച്ചത്.

ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷ്ണല്‍ മോട്ടൊ ഒരു വിധത്തിലും മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഫെഡറല്‍ ഗവണ്‍മെന്റ് അച്ചടിച്ചു പുറത്തിറക്കുന്ന ബില്ലിനേക്കാള്‍ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാര്‍ഡും, ചെക്കുകളും ഉപയോഗിച്ചു നടത്തിയിരുന്ന ഇടപാടുകള്‍ എന്ന് കോടതി ചൂണ്ടികാട്ടി.
പരാതിക്കാരന്‍ ഇത്തരം ബില്ലുകള്‍ ഉപയോഗിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ലെന്നും, ഈ വാചകം മതപ്രചരണത്തിനാണെന്ന് വിശ്വസിക്കുവാന്‍ അടിസ്ഥാന കാരണങ്ങള്‍ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജഡ്ജിയുടെ ഉത്തരവ് ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ.യും, പ്രസിഡന്റുമായ ഷക്കീല്‍ ഫീല്‍ഡ് സ്വാഗതം ചെയ്തു. നാഷ്ണല്‍ മോട്ടൊ പ്രചരിപ്പിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സി.ഇ.ഓ. പറഞ്ഞു.


'ഇന്‍ ഗോഡ് വി ട്രസ്റ്റ്'- നീക്കം ചെയ്യണമെന്നാവശ്യം കോടതി തള്ളി'ഇന്‍ ഗോഡ് വി ട്രസ്റ്റ്'- നീക്കം ചെയ്യണമെന്നാവശ്യം കോടതി തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക