Image

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇന്ത്യന്‍ അമേരിക്കന്‍ സ്വര്‍ണ്ണ വ്യാപാരിക്ക് തടവ് ശിക്ഷ

പി. പി. ചെറിയാന്‍ Published on 02 December, 2016
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇന്ത്യന്‍ അമേരിക്കന്‍ സ്വര്‍ണ്ണ വ്യാപാരിക്ക് തടവ് ശിക്ഷ
ന്യൂജേഴ്‌സി: യു. എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജ് ചെയ്ത ഏറ്റവും വലിയ വിസ തട്ടിപ്പ് കേസ്സിലെ പ്രതി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ വിനോദിനെ ന്യൂജേഴ്‌സി യു. എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആനി. ഇ. തോംപ്‌സണ്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.

നവംബര്‍ 30ന് ഉണ്ടായ വിധിയില്‍ 441000 ഡോളര്‍ പിഴയാക്കുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആയിരക്കണക്കിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് ഏഴായിരത്തിലധികം തെറ്റായ ഐഡന്റിറ്റികളാണ് ഇവര്‍ ഉപയോഗിച്ചത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഗൂഢാലോചന നടത്തിയത്. ഇവര്‍ പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. ന്യൂജേഴ്‌സിയിലുള്ള വിനോദിന്റെ കടയിലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.

2013 ലാണ് വിനോദിന്റെ പേരില്‍ ഗൂഡാലോചന കുറ്റം ചുമത്തി കേസ്സെടുത്തത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്തതില്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് 200 മില്ല്യണ്‍ ഡോളറിലധികം നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

പി. പി. ചെറിയാന്‍

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇന്ത്യന്‍ അമേരിക്കന്‍ സ്വര്‍ണ്ണ വ്യാപാരിക്ക് തടവ് ശിക്ഷ
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇന്ത്യന്‍ അമേരിക്കന്‍ സ്വര്‍ണ്ണ വ്യാപാരിക്ക് തടവ് ശിക്ഷ
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇന്ത്യന്‍ അമേരിക്കന്‍ സ്വര്‍ണ്ണ വ്യാപാരിക്ക് തടവ് ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക