Image

സമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായി

പി. പി. ചെറിയാന്‍ Published on 03 December, 2016
സമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായി
ഡാളസ്: വ്യത്യസ്ത മതങ്ങളിലുള്‍പ്പെട്ട നിര്‍ധനരായ യുവതീ യുവാക്കളുടെ വിവാഹം മംഗളകരമായി നടത്തി കൊടുത്ത് അമേരിക്കയില്‍ നിന്നും എത്തിയ വര്‍ഗ്ഗീസ് ചാമത്തില്‍ മാതൃകയായി.

തിരുവല്ല ലയണ്‍സ് ഭവനില്‍ നവംബര്‍ ആദ്യവാരം സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീജിത്ത്, മഹാലക്ഷ്മി സില്‍ക്ക്‌സ് ഉടമ വിനോദ് കുമാര്‍, കുന്നന്താനം ലയണ്‍സ് പ്രസിഡന്റ് ബ്ലസണ്‍ ജോര്‍ജ്ജ്, റീജിയണല്‍ ചെയര്‍മാന്‍ ജേക്കബ് മാമന്‍, ഫാ. റോജന്‍ രാജന്‍, ഗാന്തീഗ്രാം ഡയറക്ടര്‍ എന്‍ പങ്കജാഷന്‍, വി. അജിഷ കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ജാതി മത രഹിത വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചിലവും വഹിച്ചത് അമേരിക്കയില്‍ നിന്നും എത്തിയ വര്‍ഗ്ഗീസ് ചാമത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് പാംഹില്‍ ലയണ്‍സ് ക്ലബ്ബ്, ഗാന്തിഗ്രാം പ്രവര്‍ത്തകരാണ് വിവാഹ ഒരുക്കങ്ങള്‍ ക്രമീകരിച്ചത്.

ലഭിച്ച നന്മകള്‍ മറ്റുള്ളവര്‍ക്ക് കൂടി പങകിടുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതി അവര്‍ണനീയമാണെന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ചാമത്തില്‍ പറഞ്ഞു.

ഇനിയും കൂടുതല്‍ സമൂഹ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് തയ്യാറാണെന്നും. ഇത്തരം ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ടാല്‍ അവര്‍ക്ക് അവസരം ലഭിക്കണമെന്നും വര്‍ഗീസ് ചാമത്തില്‍ പറഞ്ഞു.

നാല്‍പ്പതീറ്റാണ്ടു കാലമായി ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് സാമുഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ചാമത്തില്‍ അമേരിക്കന്‍ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക തലത്തിലും ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്നു.


പി. പി. ചെറിയാന്‍

സമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായിസമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായിസമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായിസമൂഹ വിവാഹം സംഘടിപ്പിച്ചു അമേരിക്കന്‍ മലയാളി മാതൃകയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക