Image

മാര്‍ ഒസ്താത്തിയോസ് : എംജിഎം ഡാലസ് അനുശോചിച്ചു.

ബിനോയി സെബാസ്റ്റ്യന്‍ Published on 17 February, 2012
മാര്‍ ഒസ്താത്തിയോസ് : എംജിഎം ഡാലസ് അനുശോചിച്ചു.
ഡാലസ് : ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ഭൗതീകദേഹവിയോഗത്തില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും ഡാലസ് എംജിഏം ഇടവക വികാരിയുമായ റവ.ഫാ.രാജു.എം ദാനിയേല്‍ അനുശോചനം രേഖപ്പെടുത്തി.

ആദ്ധ്യത്മീക ജീവിതത്തിലുടെ വിശ്വമാനവീകതയെ സ്വജീവിതത്തില്‍ സാക്ഷ്യപ്പെടുത്തിയ ആത്മീയ സാക്ഷാത്ക്കാരമാണ് തന്റെ ഗുരുവും മാര്‍ഗനിര്‍ദേശകനുമായ മാര്‍ ഓസ്താത്തിയോസ് എന്ന് ഫാ. ദാനിയേല്‍ അഭിപ്രായപ്പെട്ടു. സഭയ്ക്കും സമുദായത്തിനും തിരുമേനി നിസ്വര്‍ത്ഥരായ സ്വജനങ്ങളെ കണ്ടെത്തി സമൂഹത്തിന്റെ സമരിയ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച തിരുമേനിയുടെ സാര്‍ത്ഥകമായ ജീവിതവും നന്മകളും എന്നും വിശ്വാസികള്‍ സ്മരിക്കുമെന്നും ഫാ. ദാനിയേല്‍ പറഞ്ഞു.

കുഷ്ഠരോഗിക്കായുള്ള തിരുമേനിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വിദേശ മിഷിനറി പ്രവര്‍ത്തനങ്ങള്‍, നിര്‍ദ്ധനര്‍ക്കായുള്ള മെഡിക്കല്‍ സഹായനിധികള്‍ , തുടങ്ങി തിരുമേനി നടപ്പിലാക്കിയ മാനവസഹായങ്ങള്‍ ചരസ്മരണിയങ്ങളാണെന്ന് എംജിഎം ചര്‍ച്ച് ഭാരവാഹികള്‍ അനുസ്മരിച്ചു.
മാര്‍ ഒസ്താത്തിയോസ് : എംജിഎം ഡാലസ് അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക