Image

പ്രയാര്‍ ഗോപാലകൃഷ്ണനു പാര്‍ത്തെനൗഫോബിയ; വേണ്ടത് ചികിത്സ! (മനോജ് മനയില്‍)

Published on 03 December, 2016
പ്രയാര്‍ ഗോപാലകൃഷ്ണനു പാര്‍ത്തെനൗഫോബിയ; വേണ്ടത് ചികിത്സ! (മനോജ് മനയില്‍)
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കസേരയില്‍ ഇക്കാലമത്രയും ഇരുന്നതില്‍ ഏറ്റവും മ്‌ളേച്ഛ നിലപാടുള്ള പ്രസിഡന്റാണു പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നതിനു ഒരു തെരെഞ്ഞടുപ്പിന്റെ ആവശ്യകതയില്ല. ഹിന്ദു സമൂഹത്തിന്റെ നെഞ്ചത്തു കയറി കാളിയമര്‍ദനമാടുന്ന അഭിനവ ഗോപാലകൃഷ്ണന്റെ ചെയ്തികള്‍ എന്തിനാണു ഈ സമൂഹം സഹിക്കുന്നതെന്ന ഒരു സംശയം ഇപ്പോഴും ബാക്കിയുണ്ട്.

ശബരിമലയില്‍ ഇല്ലാത്ത ആചാരങ്ങളുടെ പേരില്‍ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനുള്ള തീവ്രശ്രമമായി വേണം ഗോപാലകൃഷ്ണന്റെ നീക്കങ്ങളെ കാണാന്‍. ഇതിനു ഒത്താശ പാടാന്‍ ഹിന്ദു വിരുദ്ധ താല്‍പ്പര്യവുമായി തന്ത്രി പാരമ്പര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത (തന്ത്രി കുടുംബാംഗം എന്നാണു ചാനലുകള്‍ വിളമ്പുന്നത്) രാഹുല്‍ ഈശ്വറും മുന്നിലുണ്ട്. ഇതിനൊക്കെ പുറമേ ആര്‍ത്തവത്തിന്റേയും അശുദ്ധിയുടേയും പേരു പറഞ്ഞ് വിദേശ താല്പ്പര്യവുമായി ഹിന്ദു യുവതികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ റെഡി റ്റു വെയ്റ്റുകാരും രംഗത്തുണ്ട്.

ചുരുക്കത്തില്‍ ശബരിമല വിഷയത്തില്‍ കേരളത്തിലെ ഹിന്ദു സമാജത്തില്‍ തികഞ്ഞ അന്തഃഛിദ്രം വളര്‍ത്താന്‍ ഈ വ്യക്തികളും മൂവ്‌മെന്റുകളും ശരമിക്കുന്നു എന്നതാണു ദുഖഃകരം. ഇതൊക്കെ ചെയ്യുന്നത് ആചാരങ്ങളുടെ പേരിലും ദേവന്റെ പേരിലും ആണെന്നതാണു അതിനേക്കാള്‍ സങ്കടകരം.
ശബരിമലയില്‍ നിന്നും ശാസ്താവ് എന്ന സങ്കല്പ്പത്തെ കുടിയിറക്കാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും രാഹുല്‍ ഈശ്വറും നടത്തുന്ന പ്രയത്‌നം നീതിമത്കരിക്കാന്‍ കഴിയുന്നതാണോ എന്ന് കേരളത്തിലെ ഹിന്ദു സംഘടനകള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുകയാണു ഈ സംഘടനകള്‍.

അതേസമയം കേള്‍വിപ്പെട്ട ഹിന്ദു നേതാക്കളൊക്കെ പ്രയാര്‍ ഗോപാലകൃഷ്ണനുമായി വേദികള്‍ പങ്കിടുന്നുമുണ്ട്. ശബരിമലയില്‍ ഇന്നോളം നടന്നിട്ടുള്ള അധിനിവേശങ്ങളെ നാണിപ്പിക്കും വിധം ഒരു സാംസ്‌കാരികാക്രമണം നടന്നിട്ടും എന്താണ് ആരും ഒന്നും മിണ്ടാത്തത്? ഹിന്ദു ഹിന്ദുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തടയിടാനുള്ള പ്രാഥമിക ബാധ്യത ആര്‍ക്കും ഇല്ലെന്നാണോ? അതോ എല്ലാവരും ആരില്‍ നിന്നുമൊക്കെ അച്ചാരം വാങ്ങി നില്‍ക്കുകയാണോ? ശബരിമല വഴിയില്‍ ഒരു കുരിശു നാട്ടുന്നതിനേക്കാള്‍ ഹീനവും ഭയാനകവുമാണു ശബരിമലയിലെ പേരുമാറ്റല്‍ എന്നത് ഹിന്ദു നേതാക്കളുടെയും ആചാര്യന്മാരുടേയും ബുദ്ധിയില്‍ തെളിഞ്ഞു വരുന്നത് എന്നാണു എന്ന് ചോദിച്ചു പോകുന്നു.
യുവതീ പ്രവേശന വിഷയം കഴിഞ്ഞപ്പോള്‍ ഗോപാലകൃഷ്ണന്റെ അടുത്ത ഫത്വ പമ്പയില്‍ യുവതികള്‍ കുളിക്കുന്നതിനെ ചൊല്ലിയാണു. എന്താണു ഈ വയോധികന്റെ പ്രശ്‌നം? നടക്കാതെ പോയ ഏതൊരു മോഹമാണ് ഇയാളുടെ ഉള്ളില്‍ യുവതികളോടുള്ള പ്രതികാരമായി ചുരമാന്തിക്കൊണ്ടിരിക്കുന്നത്?

ഒന്നുകൂടി വിശദമാക്കിയാല്‍ ഇതൊരു രോഗമാണു. യുവതികളോടും കന്യകമാരോടും പേടി തോന്നുന്ന 'പാര്‍ത്തനൗഫോബിയ' എന്ന രോഗം. അതിന്റെ പ്രതിഫലനമാണു പ്രയാര്‍ ഗോപാലകൃഷ്ണനില്‍ കാണുന്നത്. ഇതിനു വേണ്ടത് ചികില്‍സയാണു. അല്ലാതെ ഹിന്ദു ദേവസ്ഥാനങ്ങളില്‍ വന്ന് ഇല്ലാത്ത ആചാരങ്ങള്‍ അടിച്ചേല്പ്പിക്കുകയല്ല 
പ്രയാര്‍ ഗോപാലകൃഷ്ണനു പാര്‍ത്തെനൗഫോബിയ; വേണ്ടത് ചികിത്സ! (മനോജ് മനയില്‍) പ്രയാര്‍ ഗോപാലകൃഷ്ണനു പാര്‍ത്തെനൗഫോബിയ; വേണ്ടത് ചികിത്സ! (മനോജ് മനയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക