Image

കോട്ടയം മെട്രോ ക്ലബ് ആരംഭിക്കുന്നു

Published on 03 December, 2016
കോട്ടയം മെട്രോ ക്ലബ് ആരംഭിക്കുന്നു


 മെല്‍ബണ്‍: കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം, പത്രമാധ്യമങ്ങളുടെ ഈറ്റില്ലം, സാമൂഹ്യ, രാഷ്ര്ടീയ, സാംസ്‌കാരിക, ആധ്യാത്മിക നേതാക്കളുടെ ജന്മദേശം, ദൈവത്തിന്റെ സ്വന്തം നാടിന്റെ കണ്ണാടി, ഇവയെല്ലാം കൂടിചേര്‍ന്ന പ്രകൃതി രമണിയമായ കോട്ടയം മുന്‍സിപ്പാലിറ്റിയുടെ പ്രാന്തപ്രദേശങ്ങളില്‍നിന്നും മെല്‍ബണില്‍ താമസിക്കുന്നവരുടെ കൂട്ടായ്മ കോട്ടയം മെട്രോ ക്ലബിന് രൂപം നല്‍കുന്നു.

കോട്ടയത്തിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനും പഴയ ഓര്‍മകള്‍ അയവിറക്കാനും കോട്ടയം മെട്രോ ക്ലബില്‍ അംഗമായി പ്രവര്‍ത്തിക്കാനും മെല്‍ബണിലെ മലയാളികളുടെ കൂട്ടായ്മക്കാണ് കോട്ടയം മെട്രോ ക്ലബിലൂടെ സാധിക്കുന്നത്.

കോട്ടയം മുന്‍സിപ്പല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ മെല്‍ബണില്‍ താമസിക്കുന്ന മലയാളികള്‍ ഒത്തു ചേരുന്നതിനായി കോര്‍ഡിനേറ്റര്‍ സോജന്‍ പൂഴിക്കുന്നേലിനെ 041 447 4869 എന്ന നമ്പരില്‍ ബന്ധപ്പെടുക. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക