Image

കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് ടൂര്‍ ഓസ്‌ട്രേലിയയില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നു

Published on 03 December, 2016
കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് ടൂര്‍ ഓസ്‌ട്രേലിയയില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നു

  മെല്‍ബണ്‍: നിരവധി കലാകാരന്‍മാരെ കേരളത്തിനു സംഭാവന നല്‍കിയ കൊച്ചിന്‍ കലാഭവന്‍ നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷം ഓസ്‌ട്രേലിയായില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നു. 2017 മാര്‍ച്ചിലാണ് കലാഭവന്റെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനം തുടങ്ങുന്നത്. കലാഭവന്റെ അമരക്കാരനായിരുന്ന ഫാ. ആബേലിന്റെ സന്തതസഹചാരി സോബി ജോര്‍ജ് ആണ് കലാസന്ധ്യാ സംവിധാനം ചെയ്യുന്നത്.

കൊച്ചിന്‍ കലാഭവന്റെ മാസ്റ്റര്‍പീസ് ലൈവ് ഓര്‍ക്കസ്ട്രാ ആണ് ഈ കലാസന്ധ്യയുടെ ഹൈലൈറ്റ്‌സ്. പ്രശസ്തരായ ഗായികാ ഗായകന്‍മാര്‍, മിമിക്രി രംഗത്തെ പ്രഗത്ഭര്‍, വിവിധ ചാനലുകളില്‍ കഴിവ് തെളിയിച്ച ഡാന്‍സര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് കലാഭവന്റെ വേള്‍ഡ് ടൂര്‍ കലാസന്ധ്യയില്‍ അണിചേരുന്നത്. യൂറോപ്പ്, അമേരിക്കാ, ഗള്‍ഫ് നാടുകള്‍ എന്നിവടങ്ങളിലും 2017 ല്‍ കൊച്ചിന്‍ കലാഭവന്‍ കലാസന്ധ്യ അവതരിപ്പിക്കുന്നുണ്ട്. 

വിവരങ്ങള്‍ക്ക്: ടോമി കുഞ്ചെറിയ 0401353989, സുഷ സുരേഷ് 0450745478.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക