Image

ജര്‍മനിയിലെ അഞ്ചിലൊന്ന് സംരംഭകരും വിദേശ വേരുകളുള്ളവര്‍

Published on 03 December, 2016
ജര്‍മനിയിലെ അഞ്ചിലൊന്ന് സംരംഭകരും വിദേശ വേരുകളുള്ളവര്‍


ബര്‍ലിന്‍: ജര്‍മനിയിലെ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വ പ്രവണത ആരോഗ്യകരമായ രീതിയില്‍ വര്‍ധിച്ചു വരുന്നു എന്ന് കണക്ക്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പുതുതായി തുടങ്ങിയ വ്യവസായങ്ങളില്‍ 44 ശതമാനവും വിദേശ വംശജരുടെ വകയായിരുന്നു. ഇപ്പോള്‍ രാജ്യത്തുള്ള ആകെ വ്യവസായ സംരംഭങ്ങളില്‍ അഞ്ചിലൊന്നും അവരുടേതാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

2005 മുതലുള്ള പത്തു വര്‍ഷത്തിനിടെ വിദേശങ്ങളില്‍നിന്നുള്ള സ്വതന്ത്ര വ്യവസായ സംരംഭകരുടെ എണ്ണത്തില്‍ മുപ്പതു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,71,000 പേരില്‍നിന്ന് 7,37,000 പേരായാണ് വര്‍ധന. ഇക്കണോമിക് അഫയേഴ്‌സ് മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ ലഭ്യമായത്.

ഇതേ കാലയളവില്‍ ജര്‍മന്‍ വംശജരുടെ വ്യവസായ സംരംഭങ്ങളുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവാണു വന്നത്. അതായത്, തൊണ്ണൂറായിരത്തിന്റെ കുറവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക