Image

ക്രിസ്മസ് ആല്‍ബം ‘മഞ്ഞ്’ പ്രകാശനം ചെയ്തു

Published on 03 December, 2016
ക്രിസ്മസ് ആല്‍ബം ‘മഞ്ഞ്’ പ്രകാശനം ചെയ്തു

പ്രസ്റ്റണ്‍: കേരള ക്രിസ്തീയ സഭയിലെ പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ രചനയും സംഗീതവും നിര്‍വഹിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബം ‘മഞ്ഞ്’ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.

മൂവായിരത്തിലധികം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ച് നിരവധി ആളുകളെ ഈശോയിലേക്കെത്തിച്ച ഷാജി അച്ചന്‍ കേരള കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. 

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടന്ന രൂപതയിലെ വിവിധ കമ്മീഷന്‍ ചെയര്‍മാന്മാരുടെ യോഗത്തില്‍ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ വികാരി ജനറല്‍മാരായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയ്ക്കല്‍, രൂപതയിലെ വിവിധ കമ്മീഷന്‍ ചെയര്‍മാന്‍മാരായ വൈദികരും പങ്കെടുത്തു. 

കരോള്‍ സര്‍വീസിനും വിശുദ്ധ കുര്‍ബാനക്കും ആലപിക്കാവുന്ന രീതിയില്‍ ഉള്ള 12 ഗാനങ്ങളാണ് സിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പാട്ടുകളുടെയും കരൊക്കെയും സിഡിയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. സിഡി ആവശ്യമുള്ളവര്‍ 07737171244 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകളില്‍ ഫാ. ഷാജി തുമ്പേചിറയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു മുതല്‍ ഞായറാഴ്ച വരെ ലിവര്‍പൂളിലും തുടര്‍ന്ന് ക്ലിഫ്ടന്‍ രൂപതയിലെ വിവിധ സ്ഥലങ്ങളിലും ആണ് ശുശ്രൂഷകള്‍ നടക്കുക. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക