Image

ഡബ്ല്യുഎംഎഫ് ജര്‍മന്‍ പ്രൊവിന്‍സ് രൂപീകരിച്ചു

Published on 03 December, 2016
ഡബ്ല്യുഎംഎഫ് ജര്‍മന്‍ പ്രൊവിന്‍സ് രൂപീകരിച്ചു

  ഫ്രാങ്ക്ഫര്‍ട്ട്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ജര്‍മന്‍ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. ജര്‍മനിയുടെ വ്യാപാര തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഡബ്ല്യുഎംഎഫ് ജര്‍മന്‍ യൂണിറ്റ് രൂപീകൃതമായത്. 

ഭാഷയുടെയും വിശ്വാസത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മാതൃകാ സംഘടനയായി ഡബ്ല്യുഎംഎഫ് വളരുമെന്ന പ്രത്യാശ പങ്കുവച്ച ചടങ്ങില്‍ മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രവാസ സമൂഹം വിവിധ തലങ്ങളില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും അതിനെ അതിജീവിക്കുന്നതില്‍ പ്രാവാസികളുടെ പങ്കിനെപ്പറ്റി ചര്‍ച്ചയും സംഘടിപ്പിച്ചു. 

ജര്‍മനിയിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റി അംഗമായ ഡോണി ജോര്‍ജ് പുതിയ നാഷണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), ജെറി ജേക്കബ് കക്കാട്ട് (സെക്രട്ടറി), ഡിക്കന്‍ ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും ഡോ. അജീഷ് ബാലകൃഷ്ണന്‍, രേണുക, ലവിന്‍ പൊറ്റെക്കാട്ട്, ബിനല്‍ പൊയ്യതുരത്തി ബ്രൂണോ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും റിബിന്‍ ബാലചന്ദ്രന്‍, റോണി വിന്‍സെന്റ് ചാക്കോ, ശ്രീകുമാര്‍ കോമത് സിദ്ധാര്‍ഥന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോണി ജോര്‍ജ്, അഖില്‍ തോമസ്, ആനന്ദ് മോഹന്‍ ശ്രീകുമാരി, അനേക് സാജന്‍, ദീപക് എസ്. കുമാര്‍, ധനേഷ് കൃഷ്ണ, എഡ്വിന്‍ ദേവസിക്കുട്ടി, ഗിരീഷ് ശങ്കര്‍, ഹരില്‍ കുമാര്‍ കൃഷ്ണപ്രസാദ്, ഡോ. ജോബിന്‍ ജോസഫ്, ജോജിന്‍ ജോസ്, ജോസഫ് ചിറ്റൂപ്പറമ്പന്‍, ഡോ. കെവിന്‍ ജോസഫ്, ലാല്‍ ജോസ്, മനു ടോം തയ്യില്‍, നിഷാന്ത് വെട്ടുവേടന്‍കുന്ന്, സന്ദീപ് ആനന്ദ് കണ്ണുമല്‍, രാമു പ്രദീപ്, ശരത് മോഹന്‍, ശ്രീകേഷ് ലക്ഷ്മി നാരായണന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക