Image

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കവി ബേബി കാക്കശേരി സപ്തതിയുടെ നിറവില്‍

Published on 03 December, 2016
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കവി ബേബി കാക്കശേരി സപ്തതിയുടെ നിറവില്‍

  സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ പ്രിയ നര്‍മ കവി ബേബി കാക്കശേരി സപ്തതിയുടെ നിറവില്‍. കറുത്ത ഫലിതത്തില്‍ സമൂഹത്തിലെ അപ്രിയ സത്യങ്ങളെ കവിതയിലൂടെ വരയ്ക്കുന്ന ബേബി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ സാഹിത്യമേല്‍വിലാസമാണ്. കവിതയില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന് പ്രായം എഴുപതിന്റെ നിറവിലേക്ക് എത്തുകയാണ്. 

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് മറ്റം എന്ന ഗ്രാമത്തില്‍ കര്‍ഷകരായ ഈയപ്പന്റേയും താണ്ടമ്മയുടെയും മകനായാണ് ബേബിയുടെ ജനനം. തപാല്‍ വകുപ്പിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിവാഹ ശേഷമാണ് യൂറോപ്പിലെത്തുന്നതും പ്രവാസിയുടെ കുപ്പായമണിയുന്നതും. വിദ്യാഭ്യാസ കാലത്തും ഉദ്യോഗ കാലത്തും പിന്നീട് യൂറോപ്പിലെത്തിയപ്പോഴും ബേബി കവിതയെ കൂടെകൊണ്ടു നടന്നു.

യൂറോപ്പിലെ തിരക്കേറിയ ജീവിതത്തിനിടയിലാണ് വിവിധ കവിതാ സമാഹാരങ്ങള്‍ പുസ്തകങ്ങളായത്. ‘ദാഹിക്കുന്ന താമര’ എന്ന സമാഹാരം പ്രശസ്ത കവി കുഞ്ഞുണ്ണി മാഷ്, നേവലിസ്റ്റ് കോവിലന് ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. തുടര്‍ന്ന് ഹംസകാവ്യം, വിലാപകാവ്യം തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവയില്‍ ചിലതു മാത്രമാണ്. 

യൂറോപ്പിലും അമേരിക്കയിലും നിന്ന് പ്രസിദ്ധീകരിക്കുന്ന നിരവധി മാഗസിനുകളിലും പംക്തികളിലും എഴുതുന്ന കാക്കശേരി രശ്മി മാഗസിന്റെ ഓസ്ട്രിയ, സ്വിസ് എഡിറ്റര്‍ കൂടിയാണ്. നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക