Image

മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖല സമ്മേളനം സംഘടിപ്പിച്ചു

Published on 03 December, 2016
മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖല സമ്മേളനം സംഘടിപ്പിച്ചു


അബുദാബി: മലങ്കര ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖല സമ്മേളനം ഡിസംബര്‍ ഒന്നിന് അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സമ്മേളന നഗരിയില്‍ ബ്രെമവാര്‍ ഭദ്രസാനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന നമ്മേളനം യാക്കോബ് മാര്‍ ഏലിയാസ് ഉദ്ഘാടനം ചെയ്തു. യുഎഇ സോണല്‍ പ്രസിഡന്റ് ഫാ. ഷാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. എം.സി.മത്തായി മാറാച്ചേരില്‍ പ്രസംഗിച്ചു. 

‘മൗനത്തിന്റെ സൗന്ദര്യം സാമൂഹിക ജീവിതത്തില്‍’ എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസമദ് സമദാനിയും ‘മൗനത്തിന്റെ സൗന്ദര്യം ആധ്യാത്മിക തലത്തില്‍’ എന്ന വിഷയത്തില്‍ പ്രമുഖ വേദശാസ്ത്ര പണ്ഡിതന്‍ ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ടും ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ 2015ലെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അഷറഫ് താമരശേരിയെ ആദരിച്ചു. ചടങ്ങില്‍ യുഎഇലെ വിവിധ യൂണിറ്റുകളില്‍നിന്നായി നാനൂറോളം പ്രധിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക