Image

എംഡിഎഫ് പാര്‍ലമെന്റ് മാര്‍ച്ച്: സമര ഭടന്മാര്‍ക്ക് യാത്രയയപ്പ് നല്‍കി

Published on 03 December, 2016
എംഡിഎഫ് പാര്‍ലമെന്റ് മാര്‍ച്ച്: സമര ഭടന്മാര്‍ക്ക് യാത്രയയപ്പ് നല്‍കി
കുവൈത്ത് സിറ്റി: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഡിസംബര്‍ അഞ്ചിന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പുറപ്പെട്ട കുവൈത്ത് ചാപ്റ്റര്‍ പ്രതിനിധികള്‍ക്ക് യാത്രയയപ്പു നല്‍കി. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ പഴയ പ്രതാപം നിലനിര്‍ത്തുക, നിര്‍ത്തിവച്ച വലിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ കോഴിക്കോട് തിരിച്ചു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കുവൈത്ത് ചാപ്റ്റര്‍ പ്രതിനിധികളായ അസീസ് തിക്കോടി, കൃഷ്ണന്‍ കടലുണ്ടി, സത്യന്‍ വരൂണ്ട, സന്തോഷ് പുനത്തില്‍, ഷിജിത് കുമാര്‍ എന്നിവര്‍ക്ക് കുവൈത്ത് അന്താരാഷ്ര്ട വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക