Image

അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ യുഎഇ ദേശീയ ദിനം ആഘോഷിച്ചു

Published on 03 December, 2016
അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ യുഎഇ ദേശീയ ദിനം ആഘോഷിച്ചു

  അബുദാബി: യുഎഇയുടെ നാല്പത്തഞ്ചാമത് ദേശീയ ദിനത്തില്‍ 45 കലാകാരന്മാരെ ഒരേ വേദിയില്‍ അണിനിരത്തി 45ഃ45 ടവീം എന്ന പേരില്‍ കലാവിരുന്ന് സംഘടിപ്പിച്ചു.

45 ഗായകര്‍ ഒരുമിച്ച് യുഎഇയുടേയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെ കലാകാരന്മാരും യുഎഇയിലെ മലയാളം മ്യൂസിക് ക്ലബിലെ കലാകാരന്മാരും ഒരുമിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. 

ഐഎസ്സി ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി, ട്രഷറര്‍ കെ.വി. തസ്വീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശബ്‌നം ഷെറീഫ് അവതാരകയായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക