Image

പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി: അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്

Published on 03 December, 2016
പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി:  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്
ദുബൈ:  മുസ്ലീംഹൈന്ദവ സഹവര്‍ത്തിത്വമാണ് കേരളീയ സമൂഹത്തിന്റെ ചരിത്രമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി. മുസ്ലീംങ്ങള്‍ക്ക് അഭയം നല്‍കിയതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പൈതൃകം. യു.എ.ഇ യുടെ 45മത് ദേശീയ ദിനഘോഷത്തോട നുബന്ദിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച  പരിപാടികളുടെ സമാപനം കുറിച്ചു നടന്ന പൊതു സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു . 

തിരിച്ചും ഈ സ്‌നേഹബന്ധം സുന്ദരമായിരുന്നു. കെ.എം.സി.സി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ള ചെയ്യാന്‍ ഒരു സംഘം എത്തിയപ്പോള്‍ കൊല്ലത്തെ പഠാന്‍ മുസ്ലീംങ്ങളാണ് അവരെ തടഞ്ഞത്. എന്തും നല്‍കാം ക്ഷേത്രത്തെ വെറുതെ വിടണം എന്ന് അവര്‍ ആവശ്യപെട്ടു, അവര്‍ ആവശ്യപെട്ട സ്വര്‍ണം രാത്രിക്ക് രാത്രി പഠാന്‍ മുസ്ലീം ഭവനങ്ങളില്‍ നിന്ന് സ്വരൂപിച്ച് നല്‍കി കൊള്ള സംഘത്തെ മടക്കി അയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ച മുസ്ലീം ചരിത്രം ആര്‍ക്ക് മറക്കാനാവും.

ഇരുനൂറു വര്‍ഷം മുമ്പ് ഇത്രയൊന്നും യാത്രാ സൗകര്യമില്ലാത്ത കാലം ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിപോയി.അവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അതിഥികലായി സ്വീകരിച്ചു വെള്ളവും ഭക്ഷണവും മറ്റും മറ്റും നല്‍കി വിശുദ്ധ തീര്‍ഥാടകര്‍ക്ക് അഭായമായത് ഈ സ്‌നേഹോഷ്മള ബന്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. 

ഇത്തരം നല്ല ബന്ധവും യോജിപ്പുമാണ് തിരുവിതാംകൂറിന്റെയും മലയാളിയുടെയും അടിസ്ഥാനം.മതത്തിനും ജാതിക്കുമപ്പുറം എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ് എന്ന് മറന്നു പോവരുത്.മനുഷ്യത്വമെന്ന അടിസ്ഥാന മൂല്ല്യത്തിനാണ്പ്രാധാന്യം നല്‍കേണ്ടത്. 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന ശാന്തി മന്ത്രം മുഴങ്ങട്ടെയെന്നും ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു. 

യു.എ.ഇ – ഇന്ത്യ പൌരാണിക ബന്ധം മാതൃകാപരം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

ഇന്ത്യയും യു.എ.ഇലെയും രാഷ്ട്ര നേതാക്കള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിവെച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിനിമയ സാമ്പത്തിക സാംസ്‌കാരിക രംഗത്തെ പൌരാണിക ബന്ധം ഏവര്‍ക്കും മാതൃകയാണ്, ഈ ബന്ധം ഇന്നും പുതു തലമുറ ദൃഡമായി കാത്തുസൂക്ഷികുന്നതിന്റെ ഭാഗമാണ് യു.എ.ഇയുടെ സുഖ സന്തോഷങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കു സക്ഷ്യപെടുത്തുന്നത്. ഇതില്‍ എടുത്തു പറയേണ്ടതാണ് മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനമെന്ന് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി&ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ H.E മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിപറഞ്ഞു. യു.എ.ഇ യുടെ 45മത് ദേശീയ ദിനഘോഷത്തോട നുബന്ദിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.എ.ഇ.യുടെ വളര്‍ച്ച ലോക രാജ്യങ്ങള്‍ക്ക് മാതൃക : പി.കെ കുഞ്ഞാലിക്കുട്ടി.

നാടും നഗരവും ഒരുപോലെ വികസിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതം കാണണമെങ്കില്‍ 1971ല്‍ പിറവികൊണ്ട യു.എ.ഇയെ നിരീക്ഷിച്ചാല്‍ മതി എന്നും അസഹിഷ്ണുത വളര്‍ന്നു വരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലെവരെയും ഒരു കുടകീഴില്‍ നിലനിര്‍ത്തുന്ന യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ്. 

 പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക് പ്രാധാന്യം നല്‍കിയ ഭരണാധികാരികളുടെ മികവാണ് ഇതിന് നിദാനമായത്. ആ രാഷ്ട്രത്തിന്റെ ജനസംഖ്യയില്‍ 20 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. ഇതിലേറെയും മലയാളി പ്രവാസികളാണ്. ഉപജീവന മാര്‍ഗം തേടിയെത്തിയ മലയാളികള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനും, കച്ചവടം നടത്താനും അവസരം നല്‍കിയ യു.എ.ഇ സര്‍ക്കാറിനോടും അവിടത്തെ പൗരന്മാരോടും കേരളത്തിനുള്ള കടപ്പാടാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്ന്റെ പോഷക സംഘടനായ കെ.എം.സി.സി എല്ലാ വര്‍ഷവും നടത്തുന്ന ദേശീയ ദിനാഘോഷ പരിപാടികളെന്ന്! 

മുസ്ലീം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപെട്ടു.രാഷ്ട്രപിതാവ് ശൈഖ് സാഇദ് സ്വപ്‌നം കണ്ട ലക്ഷ്യത്തിലേക്ക് ആ രാഷ്ട്രത്തെ നയിക്കാന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്‌യാനും സഹ പ്രവര്‍ത്തകര്‍ക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരുടെ സാനിധ്യം കൊണ്ട് ശ്രെധേയമായ സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്യക്ഷത വഹിച്ചു. ദുബായ് നൈഫ് പോലീസ് സ്റ്റേഷന്‍ ആസ്ഥാനത്ത് ദുബായ് ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പോടെ തുടക്കം കുറിച്ച ദുബായ് കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ പരിപാടി ഇതിനോടകം കലാ കായിക മല്‍സരങ്ങള്‍ മറ്റ് ശ്രദ്ധേയമായ നിരവധി പരിപാടികള്‍ക്ക് ശേഷമാണ് ഒരു മാസകാലത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. 

പ്രസ്തുത ചടങ്ങില്‍ വെച്ച് ദുബായ് കെ.എം.സി.സി ഒഡിഷ സര്‍ക്കാരിന് നല്‍കുന്ന ആംബുലന്‍സിന്റെ ധാരണാ പത്രം ഹൈദരലി ശിഹാബ് തങ്ങള്‍ പി.വി അബ്ദുല്‍ വഹാബ് എം.പിക്ക് നല്‍കി. കേരള സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി കേരള സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലെ പശ്ചാത്തല വികസനത്തിനായി വിതരണം ചെയുന്ന ഉപകരണങ്ങളുടെ ധാരണാപത്രം ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ മുന്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ:എം.കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി നിരവഹിച്ചു. 

സാദിഖലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള് എന്നിവര്‍ കെ.എം.സി.സിയുടെ വിവിധ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വെച്ച് നല്‍കി.. ഇന്ത്യന്‍ കോണ്‍സുല്‍ സുമതി വാസുദേവ്,കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍,പി.എ ഇബ്രാഹിം ഹാജി ,യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,യഹിയ തളങ്കര,യൂനുസ് കുഞ്ഞ്,ഹാമിദ് കോയമ്മ തങ്ങള്‍,അബ്ദുള്ള ഫാറൂഖി,ഹസൈനാര്‍ ഹാജി എടചാക്കൈ,എ.സി ഇസ്മായില്‍,റാഷിദ് അസ്ലം,സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ എന്നിവര്‍ സംബന്ദിച്ചു. 

സംസ്ഥാന നേതാകളായ ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍ ഹാജി,പി.ഉസ്മാന്‍ തലശ്ശേരി,എം.എ മുഹമ്മദ് കുഞ്ഞി,ഹസൈനാര്‍ തോട്ടുംഭാഗം,എന്‍.കെ ഇബ്രാഹിം,ഇസ്മായില്‍ ഏറാമല, അബ്ദുള ഖാദര്‍ അരിപ്പാബ്ര,അഷറഫ് കൊടുങ്ങല്ലൂര്‍,ആര്‍.ശുക്കൂര്‍ എന്നിവര്‍ നേത്രത്വം നല്‍കി. കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നിര്‍വഹിച്ചു. 
പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി:  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി:  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി:  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍ സ്വര്‍ണം നല്‍കി:  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക