Image

എം.എ ബേബിക്ക് ഡാളസ് എയര്‍പോര്‍ട്ടില്‍ പൗരസ്വീകരണം

Published on 03 December, 2016
എം.എ ബേബിക്ക് ഡാളസ് എയര്‍പോര്‍ട്ടില്‍ പൗരസ്വീകരണം
ഡാളസ്: മുന്‍ കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും, മുന്‍ എം.പിയും, സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപകാംഗവും, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബിയ്ക്ക് ഡി.എഫ്.ഡബ്ല്യു എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം നല്‍കി. ആര്‍ട്ട് ഓഫ് ലൗ എന്ന സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൃസ്വ സന്ദര്‍ശത്തിനായി ഡാളസില്‍ എത്തിയതാണ് എം.എ. ബേബി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ആര്‍ട്ട് ഓഫ് ലൗ എന്ന സംഘടനയുടെ പ്രസിഡന്റ് മനോജ് മഠത്തില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോജോ, ന്യൂയോര്‍ക്ക് കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, റ്റാരന്‍സണ്‍ ന്യൂയോര്‍ക്ക്, ക്ലെസ്റ്റര്‍, നവീന്‍ മാത്യു, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് എയര്‍പോര്‍ട്ടില്‍ എം.എ ബേബിക്ക് സ്വീകരണം നല്‍കിയത്.
എം.എ ബേബിക്ക് ഡാളസ് എയര്‍പോര്‍ട്ടില്‍ പൗരസ്വീകരണംഎം.എ ബേബിക്ക് ഡാളസ് എയര്‍പോര്‍ട്ടില്‍ പൗരസ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക