Image

കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു സംയുക്താഘോഷം ഏപ്രില്‍ 8 ന്‌

Published on 17 February, 2012
കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു സംയുക്താഘോഷം ഏപ്രില്‍ 8 ന്‌
കോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ കോര്‍ക്ക്‌ യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8 ന്‌ കോര്‍ക്ക്‌ Bishopstown GAA ഹാളില്‍ വച്ച്‌, ഈസ്റ്റര്‍ വിഷു സംയുക്തമായി ആഘോഷിക്കുന്നതാണ്‌. ഉച്ചകഴിഞ്ഞ്‌ 3 മണിക്കു ആരംഭിക്കുന്ന വിവിധ കലാപരിപാടീകള്‍ക്ക്‌പുറമെ, പൊതുസമ്മേളനം, വിഭവ സമൃദ്ധമായ ഡിന്നര്‍, കോര്‍ക്ക്‌ സ്വരലയ ഓര്‍ക്കസ്‌ട്ര അവതരിപ്പിക്കുന്ന ഗാനമേള, എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും. സമ്മേളനത്തില്‍ ഡബ്ല്യു.എം.സി അയര്‍ലണ്ട്‌ പ്രോവിന്‍സില്‍ നിന്നും, യൂറോപ്പ്‌ റീജിയണില്‍ നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു സംയുക്താഘോഷം ഏപ്രില്‍ 8 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക