Image

ജവഹര്‍ ബാലജനവേദി റിയാദ് ഘടകം കോഡിനേഷന്‍ കമ്മറ്റി നിലവില്‍ വന്നു.

Published on 04 December, 2016
ജവഹര്‍ ബാലജനവേദി റിയാദ് ഘടകം കോഡിനേഷന്‍ കമ്മറ്റി നിലവില്‍ വന്നു.
റിയാദ്: കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ആശയങ്ങളും വീക്ഷണങ്ങളും ദേശിയബോധം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉണരാം ഉയരാം ഒന്നാകാം എന്ന മുദ്രവാക്യത്തോടെ കഴിഞ്ഞ പത്തുവര്‍ഷകാലമായി കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജവഹര്‍ ബാലജനവേദി കേരളത്തിലെ ഓരോ പ്രദേശത്തും വിദേശത്തും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ജവഹര്‍ ബാലജനവേദി സൗദി അറേബ്യയിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി റിയാദ് ഘടകം ബാലജനവേദി രൂപികരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വേണ്ടി സംസ്ഥാന ജവഹര്‍ ബാലജനവേദിയുടെയും കെ പി സി സി യുടെയും അനുവാദത്തോടെ റിയാദ് കോഡിനേഷന്‍ കമ്മറ്റിയെ സംസ്ഥാന അധ്യക്ഷന്‍ ജി വി ഹരി പ്രഖ്യാപിച്ചു റിയാദിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി രൂപികരിച്ച വാട്‌സ്അപ്പ് ഗ്രൂപ്പിന്‍റെ ഉദ്ഘാടനം 03022016 ശനിയാഴ്ച്ച വൈകീട്ട് 8 മണിക്ക് കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശന്‍ എം എല്‍ എ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു .ബാലജനവേദിയുടെ സംസ്ഥാന അധ്യക്ഷന്‍ ജി.വി ഹരി മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കോലത്ത് ശ്രീജിത്ത് അധ്യക്ഷനായിരുന്നു നവാസ് ഖാന്‍, റെജി മാമന്‍, രവീന്ദ്രന്‍ നായര്‍, നാസര്‍ ഹസ്സന്‍ കുഞ്ഞ്, ഷിബു ഉസ്മാന്‍, ഷാജി മടത്തില്‍, ഫിറോസ് നിലമ്പൂര്‍, കൃഷ്ണന്‍ കണ്ണൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സത്താര്‍ കായംകുളം സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

റിയാദ് ഘടകം ജവഹര്‍ ബാലജനവേദി കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചെയര്‍മാന്‍ കോലത്ത് ശ്രീജിത്ത്,(കൊല്ലം ) വൈസ് ചെയര്‍മാന്‍മാര്‍ സത്താര്‍ കായംകുളം,(ആലപ്പുഴ) നവാസ് ഖാന്‍ പത്തനാപുരം (കൊല്ലം), റെജി മാമ്മന്‍, കോഡിനെറ്റെര്‍മാരായി ജയന്‍ കൊടുങ്ങല്ലൂര്‍, (ത്രിശൂര്‍) ഷാജി മടത്തില്‍, (ഇടുക്കി) രവീന്ദ്രന്‍ നായര്‍. (തിരുവനന്തപുരം) നാസര്‍ ഹസ്സന്‍ കുഞ്ഞ്(കൊല്ലം), ഫിറോസ് ബാബു (മലപ്പുറം) കൃഷ്ണന്‍ ടി, (കണ്ണൂര്‍) ഷിബു ഉസ്മാന്‍ (ആലപ്പുഴ) എന്നിവരെ നിയമിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗികാരം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക