Image

ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10-ന്

ജോയിച്ചന്‍ പുതുക്കുളം Published on 04 December, 2016
ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10-ന്
ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്താംതീയതി ശനിയാഴ്ച ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്നു.

ഷിക്കാഗോയില്‍ ഉടനീളമുള്ള ഇന്ത്യന്‍ കാത്തലിക് സമൂഹത്തിലെ മേലധ്യക്ഷന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും, വൈദീകരും, കന്യാസ്ത്രീകളും, ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും ഈ ക്രിസ്മസ് കുര്‍ബാനയിലും അതിനുശേഷം നടക്കുന്ന ആഘോഷപരിപാടികളിലും ഡിന്നറിലും പങ്കെടുക്കും.

2016 നവംബര്‍ 19-നു ഷിക്കാഗോ അതിരൂപതയുടെ കര്‍ദ്ദിനാളായി ആര്‍ച്ച് ബിഷപ്പ് ബ്ലെയ്‌സ് കുപിച്ചിനെ മാര്‍പാപ്പയാണ് പുതിയ നിയമനം നടത്തിയത്. ഷിക്കാഗോ അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയാണ് അറുപത്തിയേഴുകാരനായ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ച്.

ഈ സ്‌പെഷല്‍ ക്രിസ്മസ് ആഘോഷ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്, ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി). 630 400 1172.
ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10-ന്
Join WhatsApp News
vayanakkaran 2016-12-04 13:20:10
Indian Catholics USA Xams celebration- Good. Better than each separte Zero Catholic, Kanya catholic, Malankara catholic, Latin Catholic group celebrations. We must put an end to this separte celebration and different rites. All this separation is for the priests and Bishops. Indian Catholics associates with US Catholics and ultimately with Pope is Good enough. Please get rid of all this rite groupism. Let us celebrate Xams in a unity form
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക