Image

അഡ്വ.ടോമി കല്ലാനി റോം സന്ദര്‍ശിക്കുന്നു

Published on 04 December, 2016
അഡ്വ.ടോമി കല്ലാനി റോം സന്ദര്‍ശിക്കുന്നു

 റോം: കോട്ടയം ഡിസിസി പ്രസിഡന്റും ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനി റോം സന്ദര്‍ശിക്കുന്നു. കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് ഇറ്റലിയുടെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം വത്തിക്കാനും അദ്ദേഹം സന്ദര്‍ശിക്കും. 

ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ ഇറ്റലിയിലുള്ള മലയാളി സംഘടനകളുമായും പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തുന്ന അദ്ദേഹം സീറോ മലബാര്‍ രൂപത യൂറോപ്പ് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനെ സന്ദര്‍ശിച്ചശേഷം മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക