Image

യൂറോസോണില്‍ തൊഴിലില്ലായ്മാ നിരക്ക് രണ്ട് അക്കത്തിനു താഴെയായി

Published on 04 December, 2016
യൂറോസോണില്‍ തൊഴിലില്ലായ്മാ നിരക്ക് രണ്ട് അക്കത്തിനു താഴെയായി
 ബര്‍ലിന്‍: 2011 നു ശേഷം ഇതാദ്യമായി യൂറോസോണിലെ തൊഴിലില്ലായ്മാ നിരക്ക് പത്തു ശതമാനത്തിനു താഴെയെത്തി. 

ഒക്ടോബറിലെ കണക്കനുസരിച്ച് 9.8 ശതമാനമാണ് മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക്. സെപ്റ്റംബറില്‍ പ്രവചിക്കപ്പെട്ടിരുന്നത് ഒക്ടോബറില്‍ നിരക്ക് 9.9 ശതമാനത്തിലെത്തുമെന്നാണ്. യഥാര്‍ഥ കണക്കില്‍ അതിലും താഴെയെത്തി. യൂറോസ്റ്റാറ്റ് പ്രവചിച്ചിരുന്നത് പത്തു ശതമാനവുമായിരുന്നു.

ജര്‍മനിയില്‍ തൊഴിലില്ലായ്മാ നിരക്ക് 4.1 ശതമാനം. പോര്‍ച്ചുഗലില്‍ 10.8 ശതമാനവും. ഗ്രീസില്‍ ഇപ്പോഴും 23.4 ശതമാനത്തില്‍ നില്‍ക്കുന്നു. എന്നാല്‍, ഓഗസ്റ്റ് വരെയുള്ള കണക്കു മാത്രമാണ് ഗ്രീസില്‍നിന്നു ലഭ്യമായിട്ടുള്ളത്. യൂറോപ്പിലേയ്ക്കുള്ള അദ്ഭുതപൂര്‍വമായ അഭയാര്‍ഥി പ്രവാഹം ഉണ്ടായിട്ടും തൊഴിലില്ലായ്മ പ്രശ്‌നവുമായി അഭയാര്‍ഥികളെ ബന്ധപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക