Image

പത്തനംതിട്ട സ്വദേശിയെ കേളി സഹായത്തോടെ നാട്ടിലെത്തിച്ചു

Published on 04 December, 2016
പത്തനംതിട്ട സ്വദേശിയെ കേളി സഹായത്തോടെ നാട്ടിലെത്തിച്ചു

  റിയാദ് : അസുഖത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയ പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷിനെ കേളി സഹായത്താല്‍ നാട്ടിലെത്തിച്ചു.

മൂന്നു വര്‍ഷം മുന്‍പാണ് സുരേഷ് ഹൗസ് െ്രെഡവര്‍ വീസയില്‍ മുര്‍സലാത്തില്‍ എത്തിയത്. ആദ്യ രണ്ടു വര്‍ഷം നല്ലരീതിയില്‍ തന്നെ സ്‌പോണ്‍സര്‍ പെരുമാറുകയും കൃത്യമായി ശമ്പളം നല്‍കുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ സുരേഷ് ബാത്‌റൂമില്‍ വീണ് കാലിന് ഒടിവു സംഭവിക്കുകയും മൂന്നു മാസം വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടില്‍ അവധിക്കുപോയ സുരേഷ് തിരികെ എത്തി എട്ടു മാസം ജോലി ചെയ്തു. രണ്ടുമാസത്തോളം ശമ്പളം ലഭിച്ചില്ല. തണുപ്പ് തുടങ്ങിയതോടെ കാലിന്റെ വേദന വര്‍ധിക്കുകയും നാട്ടില്‍ പോയി ചികില്‍സിക്കാന്‍ അനുവദിക്കണമെന്ന് സ്‌പോണ്‍സറോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സ്‌പോണ്‍സര്‍ ലീവ് നല്‍കാമെന്നും ടിക്കറ്റ് എടുത്തുവരാന്‍ ആവശ്യ പെടുകയും ശമ്പളകുടിശിക നല്‍കാന്‍ ഒപ്പിടിവിക്കുകയും ചെയ്തു.

പാസ്‌പോര്‍ട്ടിനൊപ്പം ശമ്പളവും ലഭിക്കുമെന്ന ഉദ്ദേശത്തില്‍ അമ്മാവനായ സുകുപ്രസാദില്‍നിന്നും ടിക്കറ്റ് എടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പക്ഷെ ടിക്കറ്റുമായി വന്ന സുരേഷിനോട് പകരം വന്ന െ്രെഡവര്‍ക്കു താമസിക്കാന്‍ റൂമില്‍നിന്നും ഒഴിയണമെന്നും ഇതിനു തായാറാകാഞ്ഞതോടെ ക്രൂരമായി മര്‍ദിക്കുകയും വീടിനു പുറത്താക്കുകയും ചെയ്തു. ഇതു കണ്ട സ്വദേശി ഡോക്ടര്‍ സുരേഷിനോട് അലിവുതോന്നി അഭയം നല്‍കി. തുടര്‍ന്ന് അമ്മാവന്‍ മുഖാന്തരം വിവരങ്ങള്‍ കേളി പ്രവര്‍ത്തകരെ അറിയിക്കുകയും കേളി ന്യൂ സനയ്യ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബാസ് വിഷയത്തില്‍ ഇടപെടുകയും എംബസിയിലും ലേബര്‍ കോര്‍ട്ടിലും പരാതി നല്‍കുകയും ചെയ്തു.

എംബസി നിര്‍ദ്ദേശപ്രകാരം കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ , അബാസ്, മനോഹരന്‍ എന്നിവര്‍ സ്‌പോണ്‍സറുമായി സംസാരിച്ചുവെങ്കിലും മോചനവുമായി ബന്ധപ്പെട്ട തീരുമാനമൊന്നുമുണ്ടായില്ല. തുടര്‍ന്ന് കോടതിയിലൂടെ അനുകൂല വിധി സമ്പാദിച്ചു. ബാക്കിയുണ്ടായിരുന്ന ശമ്പളമോ ടിക്കറ്റോ നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല. ഒരുമാസകാലം അഭയം നല്‍കിയ ഡോക്ടര്‍ സുരേഷിന് നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കി. കഴിഞ്ഞ ദിവസം എയര്‍ അറേബ്യാ വിമാനത്തില്‍ സുരേഷ് നാട്ടിലേക്ക് മടങ്ങി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക