Image

ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 04 December, 2016
ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: ദീര്‍ഘകാലമായി ഹൂസ്റ്റണില്‍ താമസിച്ചുവരുന്ന മല്ലപ്പള്ളി ഞാറക്കോട്ട് പയ്യമ്പള്ളില്‍ സജി ഏബ്രഹാമിന്റെ പത്‌നി ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. ജോഹനാ (കോളജ് വിദ്യാര്‍ത്ഥിനി), സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ജോനാഥന്‍, ജെര്‍മ്മി എന്നിവര്‍ മക്കളാണ്. മല്ലപ്പള്ളി പനക്കമുറിയില്‍ കുടുംബാംഗമാണ് പരേത. പരേതരായ തോമസ് ഏബ്രഹാം, മേരി ഏബ്രഹാം ദമ്പതികളാണ് മാതാപിതാക്കള്‍.

ആലീസ് ഈപ്പന്‍ (ന്യൂയോര്‍ക്ക്), തോമസ് ഏബ്രഹാം (ഷുഗര്‍ലാന്റ്, ടെക്‌സസ്), പനക്കമുറിയില്‍ ഏബ്രഹാം (മിസ്സിസൂറി, ടെക്‌സസ്), മറിയാമ്മ ഏബ്രഹാം (ലോംഗ്‌ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്. ജോണ്‍ ഈപ്പന്‍ (രാജന്‍), വി.സി. ഏബ്രഹാം എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും, ലില്ലിക്കുട്ടി ഏബ്രഹാം, ആന്‍ ഏബ്രഹാം എന്നിവര്‍ സഹോദര ഭാര്യമാരുമാണ്.

ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായിരുന്ന ആനി ഏബ്രഹാം സെന്റ് തോമസ് സി.എസ്.ഐ ഇടവകാംഗമാണ്.

ചരിത്രപ്രസിദ്ധമായ കോട്ടയം സി.എം.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ആനി ഏബ്രഹാം കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സൗഹൃദകൂട്ടായ്മയായ "CMS Forever 21' -ല്‍ ഏറെ സജീവമായിരുന്നു. രോഗത്തിന്റെ തീവ്രതയെ ഒരിക്കലും മായാത്ത പുഞ്ചിരിയിലൂടെ തോല്പിച്ച്....എന്നും നിര്‍മ്മലസൗഹൃദം കാത്തുസൂക്ഷിച്ച്, പ്രത്യാശയോടെ, പ്രിയപ്പെട്ടവരോട് നിശബ്ദയായി വിടചൊല്ലി കാലയവനികയ്ക്കുള്ളിലേക്ക് കടന്നുപോയ സ്‌നേഹനിധിയായ കൂട്ടുകാരിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ അധിവസിക്കുന്ന അനേകര്‍ കണ്ണീരോടെ യാത്രാമൊഴി ചൊല്ലി.

സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പനക്കമുറിയില്‍ ഏബ്രഹാം (തമ്പി) 281 798 5946.
ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി
ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക