Image

സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു

നിബു വെള്ളവന്താനം Published on 04 December, 2016
സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു
തിരുവല്ല: സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ മുന്‍ രാജ്യാന്തര അധ്യക്ഷന്‍ കുമ്പനാട് ഹെബ്രോണ്‍ ബംഗ്ലാവില്‍ പാസ്റ്റര്‍ ടി.എസ് ഐബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാമിന്റെ (92) സംസ്കാര ദിവസമാണ് സഹോദരി സൂസി സാമുവേല്‍ (തങ്കമ്മ- 71) യു,എസ്.എയിലെ ന്യൂയോര്‍ക്കില്‍ മരിച്ചത്.

ഐ.പി.സി തമിഴ്‌നാട് സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് കുഴിക്കാല ചക്കാലയില്‍ മേലേതില്‍ റവ.ഡോ. എം.എസ് സാമുവേലിന്റെ ഭാര്യയാണ് സൂസി.

മേരി ഏബ്രഹാമിന്റെ സംസ്കാരം ഡിസംബര്‍ 3-ന് ശനിയാഴ്ചയായിരുന്നു. അന്നു രാത്രിയിലാണ് സഹോദരി സൂസി മരിച്ചത്. കുമ്പനാട് പൂഴിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: പാസ്റ്റര്‍ സ്റ്റീഫന്‍ സാമുവേല്‍, ഷാരോണ്‍ (ഇരുവരും യു.എസ്.എ). മരുമകള്‍: എല്‍സണ്‍ (യു.എസ്.എ). സംസ്കാരം പിന്നീട് അവിടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക