Image

നോട്ട് പിന്‍ വലിക്കല്‍ദ്രോഹിച്ചത് സാധാരണക്കാരെ: എം.എ. ബേബി

Published on 05 December, 2016
നോട്ട് പിന്‍ വലിക്കല്‍ദ്രോഹിച്ചത് സാധാരണക്കാരെ: എം.എ. ബേബി
ന്യു യോര്‍ക്ക്: കള്ളപ്പണം തടയാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ട് പിന്‍ വലിക്കല്‍ എന്ന ഭ്രാന്തമായ തീരുമാനത്തില്‍ കഷ്ടപ്പെടുന്ന സാധാരണക്കാരെ സഹായിക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമൊക്കെ ശ്രമിക്കുന്നതെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. 50 ദിവസം കൊണ്ട് ഈ തീരുമാനത്തിന്റെ ആഘാതം തീരുമെന്നു കരുതുന്നില്ല. ഇതിന്റെ ദോഷഫലങ്ങള്‍ തുടര്‍ന്നുമുണ്ടാകും.

നോട്ട് പിന്‍ വലിച്ചതു കള്ളപ്പണക്കാരെയൊന്നും ബാധിച്ചിട്ടില്ല. പലരും വിദേശത്തേക്കു തുക കടത്തി. മറ്റു പലരും ഭൂമിയിലും കെട്ടിടത്തിലുമൊക്കെ അതു നിക്ഷേപിച്ചു. ഈ തീരുമാനം ദോഷമായി ബാധിച്ചത് പാവങ്ങളെയാണ്. 70-ല്‍ പരം പേരാണുമരിച്ചത്. വേണ്ട തയ്യാറെടുപ്പു കൂടാതെയാണു തീരുമാനമെടുത്തത്. ചരിത്രപരമായ വിഡ്ഡിത്തമെന്നാണു സാമ്പത്തിക ശാസ്ത്രഞ്ജന്‍ അമര്‍ത്യാ സെന്‍ പറഞ്ഞത്. ഏകാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന രീതിയിലാണു തീരുമാനം ഉണ്ടായത്.
കറന്‍സി ഇല്ലാത്ത സമൂഹം എന്നതും എളുപ്പമല്ല. ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമാണ് കറന്‍സി ഇല്ലാതെ വിനിമയം നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അത് കൂടുതലുണ്ട്.

ട്രഷറിയിലെ വരുമാനം കുറഞ്ഞു. സഹകരണ സംഘങ്ങള്‍ വഴിപുതിയ നോട്ട് നല്‍കണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ അംഗീകരിച്ചില്ല. എങ്കിലും ജനങ്ങള്‍ക്ക് സഹായമെത്തിയകാന്‍ സര്‍ക്കാര്‍ ആവതു ചെയ്യുന്നു

ഫിദല്‍ കാസ്‌ട്രോക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്യൂബയില്‍ പോയതു പുതിയ അനുഭവമായി. 1978-ല്‍ യുവജന വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലായിരുന്നു ആദ്യ സന്ദര്‍ശനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലമായിരുന്ന ആന്ന് ക്യുബയും സമ്പന്നമായിരുന്നു. 

അമേരിക്കയുടെ ഉപരോധം അന്നു പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം സ്ഥിതി മാറി. രാജ്യം വൈതരണികളിലൂടെ കടന്നു പോയ പ്രത്യേക കാലഘട്ടം എന്നാണു കാസ്‌ട്രൊ തന്നെ ഇക്കാലത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അതിനെ മറികടക്കാന്‍ ക്യൂബക്ക് കഴിഞ്ഞു. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ നിന്നും സമാഹരിച്ച പതിനായിരം ടണ്‍ വീതം അരിയും ഗോതമ്പും അയക്കാനായി.

കഥാപത്രങ്ങള്‍ക്ക് ക്യുബാ മുകുന്ദന്‍ എന്നും മറ്റും പേരിട്ട് പരിഹാസവും കുറവായിരുന്നില്ല.
നവംബര്‍ 25-നാണു കാസ്റ്റ്രോ മരിച്ചതെങ്കിലും പത്തു വര്‍ഷമായി അദ്ധേഹം രഗത്തില്ലായിരുന്നു. 

വിപ്ലവകാരിയായിരുന്ന സഹോദരന്‍ റൗല്‍ കാസ്‌ട്രൊയെയാണു അദ്ധേഹം ആ നിയോഗം ഏല്പിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കാസ്‌ട്രോ എത്തിയത് വിടവാങ്ങാന്‍ ആയിരയുന്നു.

താന്‍ 1988-ല്‍ ആണു ആദ്യമായി അമേരിക്കയിലെത്തുന്നതെന്നു അദ്ധേഹം പറഞ്ഞു. അന്ന് ഇന്ത്യാക്കാര്‍ കുറവ്.  ഇന്നു ധാരാളം. 
പ്രവാസികളുടെ സ്വാധീനം കേരളത്തില്‍ പല രീതിയില്‍ പ്രതിഫലിക്കുന്നുവെന്നദ്ധേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ നാലിലൊന്നു വിദേശത്തുള്ളവരില്‍ നിന്നാണ്.

വിദേശത്തു നിന്നുള്ള ചിന്താഗതികള്‍-ഉദാഹരണത്തിനു സ്ത്രീ പുരുഷ തുല്യത-കേരളത്തിലും മാറ്റങ്ങളുണ്ടാക്കി. സമത്വ ചിന്താഗതി വളര്‍ത്തുന്നതിനും ഇത് പങ്കു വഹിച്ചു.
അടുത്ത വര്‍ഷമാണ് -2017- റഷ്യന്‍ വിപ്ലവത്തിന്റ് നൂറാം വാര്‍ഷികം. പുറം നാടുകളില്‍ പോകാതെ തന്നെ സ്വ്‌ദേശാഭിമാനി ബാലക്രിഷ്ണ പിള്ളയും കേസരിയുമൊക്കെ ഇടതു ചിന്താഗതികള്‍ പ്രചരിപ്പിച്ചിരുന്നു-അദ്ധേഹം ചൂണ്ടിക്കാട്ടി.
നോട്ട് പിന്‍ വലിക്കല്‍ദ്രോഹിച്ചത് സാധാരണക്കാരെ: എം.എ. ബേബി
Join WhatsApp News
renji 2016-12-05 07:14:21
These guys who are romanticizing Cuba would never go there, never send their children for education there or live there permanently. It is all about fooling the common man to serve their self-interest. Cuba can be described as a throwback to the 50's still etched in a time capsule. Castro executed thousands, imprisoned a lot more, seized properties of its citizens and exiled millions. I hope MA Baby did not spend taxpayer's money to go to Cuba to celebrate this brutal dictator's funeral! I pity also those guys who chose to live here but giving platforms to these opportunists! 

Please see the link below to see how luxuriously Castro and his cronies lived while his countrymen suffered! 

http://www.dailymail.co.uk/news/article-3072418/Fidel-Castro-lived-like-king-secret-dream-island-string-mistresses-luxury-yacht-Havana-building-boasting-private-basketball-court-never-lost-game-Holstein-cows-hoisted-fourth-floor.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക