Image

നവയുഗം കെ.സി.പിള്ള വോളിബാള്‍ ടൂര്‍ണമെന്റിന് ജുബൈലില്‍ വര്‍ണ്ണാഭമായ തുടക്കം

Published on 05 December, 2016
നവയുഗം കെ.സി.പിള്ള വോളിബാള്‍ ടൂര്‍ണമെന്റിന് ജുബൈലില്‍ വര്‍ണ്ണാഭമായ തുടക്കം
ജുബൈല്‍: സി.പി.ഐ മുന്‍സംസ്ഥാന അസ്റ്റിസ്റ്റന്റ് സെക്രെട്ടറിയും,സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്ന കെ.സി.പിള്ളയുടെ സ്മരണാര്‍ത്ഥം, നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന അഞ്ചാമത് കെ.സി.പിള്ള അവാര്‍ഡിന്റെ ഭാഗമായ, വോളിബാള്‍ ടൂര്‍ണമെന്റിന് ജുബൈലില്‍ ഗംഭീരതുടക്കമായി.  
 
ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ഉത്ഘാടനച്ചടങ്ങില്‍ വെച്ച്, സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ കല,കായിക, സാഹിത്യ, മാധ്യമ, സാംസ്‌കാരികരംഗത്തെ  പ്രമുഖ വ്യക്തിത്വങ്ങളുടെയും, നൂറുകണക്കിന് കായികപ്രേമികളുടെയും സാന്നിദ്ധ്യത്തില്‍, ഇന്ത്യന്‍ എംബസ്സി സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഡോക്ടര്‍ സയ്യദ് ഹമീദ് ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്തു. 
 
ടൂര്‍ണ്ണമെന്റ് സംഘാടകസമിതി ചെയര്‍മാന്‍ ബി. മോഹനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടനച്ചടങ്ങില്‍ നവയുഗം ജനറല്‍ സെക്രെട്ടറി ടി.എ.തങ്ങള്‍ സ്വാഗതം ആശംസിച്ചു. 
നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിഅംഗം നൗഷാദ്, പ്രവാസി സംഘടനാ നേതാക്കളായ നൂഹ് പാപ്പിനിശ്ശേരി, അഷറഫ് മൂവാറ്റുപുഴ  (ഓ.ഐ.സി.സി), ഉമേഷ് കളരിക്കല്‍, ശ്രീകുമാര്‍ (നവോദയ), അഷറഫ് ചെട്ടിപ്പടി (കെ.എം.സി.സി), അക്ബര്‍ വാണിയമ്പലം, ഷാജഹാന്‍ മനയ്ക്കല്‍ (തനിമ), ബാപ്പു തേഞ്ഞിപ്പാലം, തോമസ് മാമൂടന്‍ (ഫാസ്‌ക), ഇബ്രാഹിംകുട്ടി ആലുവ (ഗ്ലോബല്‍ മലയാളി അസ്സോസിയേഷന്‍),  ജയന്‍ തച്ചന്‍പാറ, ജയകൃഷ്ണന്‍ (എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്ക്), സദാറദലിം പ്രോജക്റ്റ് മാനേജര്‍ അഹമ്മദ് സിദ്ദിക്കി, വ്യവസായപ്രമുഖന്‍ വസീം കബോര്‍, സിറാജ് പുറക്കാട്, ഇന്ത്യന്‍ സ്‌കൂള്‍ പി.ടി. പ്രശാന്ത്, നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ഉണ്ണികൃഷ്ണന്‍, മാദ്ധ്യമപ്രവര്‍ത്തകരായ സാബു മേലതില്‍ (മാദ്ധ്യമം), റൗള്‍ഫ് (മലയാളം ന്യൂസ്), നാസര്‍ പെരുമ്പാവൂര്‍ (തേജസ്സ്), ഷംസുദ്ദീന്‍ പള്ളിയാളി (ചന്ദ്രിക) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 
തുടര്‍ന്ന് നടന്ന ആദ്യമത്സരത്തില്‍   ആസ്പ്കോ ദമ്മാം,  മാംഗളൂര്‍ ഗയ്സിനെ നേരിട്ടു. വളരെ വാശിയേറിയ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ച വച്ചത്. ഇന്‌ഡോര് സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച കുറ്റന് സ്മാഷുകളുടെയും, മികവുറ്റ ബ്ലോക്കുകളുടെയും അകമ്പടിയോടെ മത്സരം പുരോഗമിച്ചപ്പോള്, മലയാളികള് അടക്കമുള്ള കാണികളും ആവേശത്തിമിര്പ്പിലായി. ആകാംഷ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍, ആസ്പ്കോ ദമ്മാം, ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മാംഗളൂര്‍ ഗയ്സിനെ പരാജയപ്പെടുത്തി. (സ്‌കോര്‍ 21-25, 25-21, 25-23, 25-21). 
മാന്‍ ഓഫ് ദ മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട ആസ്പ്കോ ദമ്മാമിന്റെ നാസറിന്, ഉണ്ണി പൂച്ചെടിയല്‍ ട്രോഫി സമ്മാനിച്ചു. 
 
ചടങ്ങുകള്‍ക്ക് കെ.സി.പിള്ള പുരസ്‌കാര സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.റഷീദ്, ജനറല്‍ സെക്രെട്ടറി കെ.ആര്‍.സുരേഷ്, ടൂര്‍ണ്ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാഫി താനൂര്‍, അഷറഫ് കൊടുങ്ങല്ലൂര്‍, നവയുഗം കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, നവയുഗം ജോയിന്റ് സെക്രെട്ടറി പുഷ്പകുമാര്‍, പ്രസിഡന്റ് എം.എസ്.ലിസാന്‍,  വിദ്യാധരന്‍ പിള്ള, വി.എ.ബഷീര്‍, എം.എസ്.മുരളി, ഷെറിന്‍, ഗിരീഷ് ഇളയിടത്ത്, സുരേഷ്, ഗിരീഷ് ചെറിയേഴം, രഘുനാഥന്‍, രാജന്‍ ജോസഫ്, നൗഷാദ് മൊയ്തു, അനീഷ് മുതുകുളം, എസ്.ടി.ഷിബു, അനില്‍, ഓമനക്കുട്ടന്‍ പിള്ള, സഞ്ജു, ബൈജു, ജയകുമാര്‍, രാധാകൃഷ്ണന്‍, പ്രദീഷ്, കെ.പി.ഉണ്ണികൃഷ്ണന്‍, രന്‍ചിത്ത് തുടങ്ങിയവര്‍  നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക