Image

ഒഐസിസി ഇറ്റലി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി

Published on 05 December, 2016
ഒഐസിസി ഇറ്റലി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി

റോം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ഇറ്റലിയുടെ സ്‌നേഹഭവന്‍ ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വന്‍ഷനും പൊതുസമ്മേളനവും വിപുലമായ പരിപാടികളോടെ ഇറ്റലിയിലെ റോമില്‍ നടത്തി. 

ഡിസംബര്‍ നാലിന് രാവിലെ 11 ന് കോട്ടയം ഡിസിസി പ്രസിഡന്റും ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ബര്‍ബി ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായി പങ്കെടുത്തു. 

സ്‌നേഹഭവനത്തിന്റെ ആദ്യഘഡു ചെക്ക് ടോമി കല്ലാനിക്ക് ഒഐസിസി ഇറ്റലി പ്രസിഡന്റ് ജോമോന്‍ തോമസ് കൈമാറി. ഒഐസിസി ഇറ്റലിയുടെ പ്രവര്‍ത്തനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ടോമി കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രസംഗിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് സുധീരന്‍ എന്നിവരുടെ സന്ദേശം ബര്‍ബി ഫെര്‍ണാണ്ടസ് വായിച്ചു.

ഒഐസിസി ഇറ്റലിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജോജി അച്ചട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജോമോന്‍ തോമസ്, ട്രഷറാര്‍ ഷിബു മാത്തൂര്‍, വൈസ് പ്രസിഡന്റ് ഷൈന്‍ ലോപ്പസ് എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി ഇറ്റലിയുടെ സ്‌നേഹഭവനത്തിന്റെ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പും ചടങ്ങില്‍ നടത്തി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക