Image

കരിപ്പൂര്‍ എയര്‍പോര്‍ട്ട്: ജിദ്ദയില്‍ പ്രവാസികള്‍ ധര്‍ണ നടത്തി

Published on 05 December, 2016
കരിപ്പൂര്‍ എയര്‍പോര്‍ട്ട്: ജിദ്ദയില്‍ പ്രവാസികള്‍ ധര്‍ണ നടത്തി

 ജിദ്ദ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റിന് മാര്‍ച്ചിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രതീകാത്മക കൂട്ടധര്‍ണ നടത്തി.

സൗദി ഇന്ത്യന്‍ ട്രാവലേഴ്‌സ് അസോസിയേഷന്‍ (സിയാട്ട) യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദ് അലി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ സമരം ഒരു സൂചന മാത്രമാണെന്നും ഫലം കണ്ടില്ലെങ്കില്‍ പ്രവാസി കുടുംബങ്ങളെയും കുട്ടികളെയും അണി നിരത്തി ശക്തമായ സമരം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും ജിദ്ദ സമൂഹം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യാഗസ്ഥ ലോബിയുടെ കള്ളക്കളികളും ഇന്ത്യയിലെ മറ്റു എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ചു കരിപ്പൂരിന്റെ പ്രാധാന്യവും മുന്‍ഗണനകളും സിയാട്ട ചെയര്‍മാന്‍ കെ.സി. അബ്ദുറഹ്മാന്‍ വ്യോമയാന മേഖലകളിലെ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി വിവരിച്ചു. പൊതുജന പങ്കാളിത്തത്തോടെ ഒരു എയര്‍പോര്‍ട്ട് വികസിപ്പിച്ചു മാതൃക കാണിച്ചുകൊടുത്ത മലബാറുകാര്‍ക്ക് എന്ത് വില കൊടുത്തും അത് സംരക്ഷിക്കാന്‍ അറിയാമെന്നും അതിനു ഏതറ്റം വരെ പോകാന്‍ തയാറാണെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 

സി.കെ.ശാക്കിര്‍ (കെഎംസിസി) എ.പി. കുഞ്ഞാലി ഹാജി (ഒഐസിസി),അബ്ദുറഹ്മാന്‍ വണ്ടൂര്‍ (നവോദയ), മുജീബുറഹ്മാന്‍ എആര്‍നഗര്‍ (ഐസിഎഫ്), കെ. ബീരാന്‍ കുട്ടി (ഐഎസ്എഫ്), ഇസ്മായില്‍ കല്ലായി (പ്രവാസി സാംസ്‌കാരിക വേദി), അബ്ദുറഹ്മാന്‍ കാവുങ്ങല്‍ (ജിയ), ജാഫര്‍ അലി പാലക്കോട് (മീഡിയ ഫോറം), ഷിയാസ് (ഇീപാല), അശ്‌റഫ് അഞ്ചാലന്‍ (പിഎസ്എംഒ കോളജ് അലൂംനി), മജീദ് പൊന്നാനി (ഫോസ), ഇസ്മായില്‍ മങ്കരത്തൊടി (മലപ്പുറം കോളജ് അലൂംനി) ഹുസൈന്‍ ചുള്ളിയോട് (മമ്പാട് എംഇഎസ് കോളജ് അലൂംനി), ബഷീര്‍ തൊട്ടിയന്‍(കൊണ്ടോട്ടി ഇഎംഇഎ കോളജ് അലൂംനി ആന്‍ഡ് ജീവന്‍ ടിവി) പി.എം. മായിന്‍കുട്ടി (മലയാളം ന്യൂസ്), സാദിഖ് തുവ്വൂര്‍ (മീഡിയ വണ്‍), സി.കെ. മൊറയൂര്‍ (ഗള്‍ഫ് മാധ്യമം), ഷാനവാസ് മാസ്റ്റര്‍ (പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍), അഷ്‌റഫ് കൊണ്ടോട്ടി (ജിഎംസിഎ), റഷീദ് വാരിക്കോടന്‍ (സൈന്‍), മുഹമ്മദ് വെല്ലൂര്‍ (തനിമ), കെ.ടി. മുസ്തഫ (പെരുവള്ളൂര്‍ കൂട്ടായ്മ), മൂസ കൊമ്പന്‍ (ഗ്രന്ഥപ്പുര), സി.ഓ.ടി. അസീസ് (മലയാളം ന്യൂസ്), , ഇസ്മായില്‍ നീറാട് (ലീഡ്‌സ്), നാസര്‍ ജമാല്‍ (ജപ് മാസ്), ഹകീം പാറക്കല്‍ (രാജീവ് യൂത്ത് ഫൗണ്ടേഷന്‍) കരീം മണ്ണാര്‍ക്കാട് (പാലക്കാട് കൂട്ടായ്മ), യു.എം. ഹുസൈന്‍ (മഹാവി), അഷ്‌റഫ് പോരൂര്‍ (പോരൂര്‍ പ്രവാസി അസോസിയേഷന്‍), ഷിബിന്‍ തോമസ്, നാസര്‍ ചാവക്കാട്, ജലീല്‍ കണ്ണമംഗലം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക