Image

ഫാ.വര്‍ഗീസ് ജോര്‍ജ് കിഴക്കേത്തെരുവ് മസ്‌കറ്റില്‍ നിര്യാതനായി

Published on 05 December, 2016
ഫാ.വര്‍ഗീസ് ജോര്‍ജ് കിഴക്കേത്തെരുവ് മസ്‌കറ്റില്‍ നിര്യാതനായി

 മസ്‌കറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വൈദികനും കൊട്ടാരക്കര കിഴക്കേ തെരുവ് തുണ്ടിയില്‍ (കാര്‍മേല്‍ വില്ല) പരേതനായ എം.ജോര്‍ജിന്റെ മകനുമായ ഫാ. വര്‍ഗീസ് ജോര്‍ജ് (55) മസ്‌കറ്റില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് കൊട്ടാരക്കര കുറ്റിയില്‍ ഭാഗം സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍. 

ഭാര്യ: രാജമ്മ (റോയല്‍ ഒമാന്‍ പോലീസ് ആശുപത്രി സ്റ്റാഫ് നഴ്‌സ്) വട്ടക്കുന്ന് പുളിക്കല്‍ കുടുംബാംഗമാണ്. മാതാവ്: അമ്മിണി ജോര്‍ജ്. മക്കള്‍: റിച്ചു വര്‍ഗീസ് (എംടെക് വിദ്യാര്‍ഥി, സെന്റ് ഗിറ്റ്‌സ് കോളജ്, പത്താമുട്ടം), റിബി ആന്‍ വര്‍ഗീസ് (മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി) സഹോദരങ്ങള്‍ റോബിന്‍, റോഷന്‍, ഷാജന്‍, റീന.

ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക