Image

വണ്‍ഡേ പിക്‌നിക് നടത്തി

Published on 06 December, 2016
വണ്‍ഡേ പിക്‌നിക് നടത്തി

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണ്‍ മതബോധന വിദ്യാര്‍ഥികളുടെ വണ്‍ഡേ പിക്‌നിക് ഡിസംബര്‍ മൂന്നിന് കര്‍ദിനിയ റീസര്‍വോയര്‍ പാര്‍ക്കില്‍ നടത്തി.

രാവിലെ പത്തിന് ആരംഭിച്ച പിക്‌നിക്കില്‍ മതാധ്യാപകരുടേയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍, ട്രക്കിംഗ്, ബാര്‍ബിക്യു തുടങ്ങി വിവിധയിനം പരിപാടികള്‍ അരങ്ങേറി. 

മിഷന്റെ രണ്ടു സെന്ററുകളിലായി പഠിക്കുന്ന 140 ഓളം വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചു കൂടി തങ്ങളുടെ സൗഹൃദം പങ്കിടുവാന്‍ പിക്‌നിക്ക് സാധിച്ചുവെന്ന് മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍ അഭിപ്രായപ്പെട്ടു. 

മതാധ്യാപകരായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ഏബ്രഹാം ജോണ്‍, ലാന്‍സ് വരിക്കാശേരിയില്‍, ട്രസ്റ്റി കുര്യന്‍ സി. ചാക്കോ എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക