Image

ഹൊബാര്‍ട്ടില്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഉജ്ജ്വല സ്വീകരണം

Published on 06 December, 2016
ഹൊബാര്‍ട്ടില്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഉജ്ജ്വല സ്വീകരണം

 ഹൊബാര്‍ട്ട്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ടാസ്മാനിയയിലെത്തിയ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഉജ്ജ്വല സ്വീകരണം. തലസ്ഥാനമായ ഹൊബാര്‍ട്ടിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ന്യൂ നോര്‍ഫ്‌ലോക് സെന്റ് പീറ്റേഴ്‌സ് പള്ളിവികാരി ഫാ. ജയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

മെല്‍ബണ്‍ രൂപതാധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാര്‍ ബോസ്‌കോ പൂത്തൂര്‍ ടാസ്മാനിയയില്‍ എത്തുന്നത്. വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധ ബലി അര്‍പ്പിക്കുകയും വിശ്വാസികളുമായി നേരിട്ടു ആശയവിനിമയം നടത്തുകയും ചെയ്യുന്ന മാര്‍ ബോസ്‌കോ പുത്തൂര്‍, ഹൊബാര്‍ട്ടിലെ സെന്റ് തോമസ് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന് ഫാ. ജയ്‌സണ്‍ ജോസഫ് അറിയിച്ചു.

സ്വീകരണ യോഗത്തില്‍ റോയ് മാത്യു വേണാട്, സോജന്‍ ജോസഫ്, ജിബി പുതുശേരി, ജിതിന്‍ ജോസ്, അഖില്‍ ടോമി, ടോണി മണിമല തുടങ്ങി നിരവധി വിശ്വാസികളും പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക