Image

ഓംനിക്കു പുതിയ നേതൃത്വം

Published on 06 December, 2016
ഓംനിക്കു പുതിയ നേതൃത്വം

 ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളികളുടെ കൂട്ടായ്മ ആയ ഓംനിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. നവംബര്‍ 19ന് ട േഅിില െജമൃശവെ ഒമഹഹ ഊിാൗൗൃ്യ യില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷാജി ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ കുര്യാക്കോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടോമി ജോസഫ് കണക്ക് അവതരിപ്പിച്ച് പാസാക്കി. ബിജി തോമസ് പ്രസംഗിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 22 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളിലില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

പുതിയ ഭാരവാഹികളായി ജിബി ആന്‍ഡ്രൂസ് (പ്രസിഡന്റ്), ബിജി ജോസ് (വൈസ് പ്രസിഡന്റ്), ബിനു മാനുവല്‍ (സെക്രട്ടറി), ഗ്രേസി പോള്‍ (ജോ. സെക്രട്ടറി), സണ്ണി ഫിലിപ്പ് (ട്രഷറര്‍), ബേബിന്‍ ജോര്‍ജ് (ജോ. ട്രഷറര്‍), ബാബു ഏഴോര്‍മറ്റത്തില്‍ എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഷാജി ലൂക്കോസ്, പോള്‍ കുര്യാക്കോസ്, ടോമി ജോസഫ്, ജോണ്‍ വര്‍ഗീസ്, ജോസ് അഗസ്റ്റിന്‍, ഏലിയാസ് പി. തോമസ്, കെ.ഒ. എല്‍ദോ, ജയ്‌സണ്‍ പൂവത്തൂര്‍, സജി മാത്യു, പ്രിന്‍സ് ഡൊമിനിക്, ബാബു ജോസഫ്, മോനച്ചന്‍ കുഞ്ഞാപ്പി, സന്തോഷ് ജോണ്‍, ജസ്റ്റിന്‍ മഞ്ഞളി, സുരേഷ് കുമാര്‍ എന്നിവരേയും തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക