Image

കൈരളി ഫുജൈറ ‘കേരളോത്സവം 2016’ ഡിസംബര്‍ ഒമ്പതിന്

Published on 06 December, 2016
കൈരളി ഫുജൈറ ‘കേരളോത്സവം 2016’ ഡിസംബര്‍ ഒമ്പതിന്


ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘കേരളോത്സവം 2016’ ഡിസംബര്‍ ഒമ്പതിന് (വെള്ളി) ഫുജൈറ കടല്‍ തീരത്തു നടക്കും. 

വൈകുന്നേരം 5.30 ന് ഫുജെറ കോര്‍ണീഷില്‍ ആരംഭമറിയിച്ചു കൊണ്ട് കേളിക്കൊട്ട് തുടങ്ങും. വ്യത്യസ്ഥ നൃത്ത പരിപാടികള്‍ക്കു പുറമെ ശിങ്കാരിമേളം, ഘോഷയാത്ര, ബുള്ളറ്റ്‌സ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, വിവധ ഫുഡ് സ്റ്റാളുകള്‍ എന്നിവ പരിപാടികളുടെ ഭാഗമായിരിക്കും. എ.എന്‍. ഷംസീര്‍ എംഎല്‍എ, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ലേബര്‍ വൈസ് കോണ്‍സല്‍ എന്‍.കെ. നിര്‍വാണ് എന്നിവര്‍ അതിഥികളായിരിക്കും. 

വിവരങ്ങള്‍ക്ക്: സി.കെ. ലാല്‍ 050 5255490, പി.വി. സുജിത് 050 4905257, ഡോ. ഉമ്മര്‍ ചോളക്കല്‍ 056 2244522.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക