Image

കാര്‍ത്തികപ്പള്ളി പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ഒമ്പതിന്

Published on 06 December, 2016
കാര്‍ത്തികപ്പള്ളി പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ഒമ്പതിന്

  കുവൈത്ത്: ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി നിവാസികളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് (വെള്ളി) നടക്കും. അബാസിയ ശ്ലോമോ ഹാളില്‍ വൈകുന്നേരം ആറിന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുന്‍ ഗ്ലോബല്‍ ചെയര്‍മാനും ബഹറിന്‍ ഡയ്‌ലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററുമായ സോമന്‍ ബേബി നിര്‍വഹിക്കും.

പരിപാടിയില്‍ വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, ബാബുജി ബത്തേരി തുടങ്ങിയ രാഷ്ര്ടീയസാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

കാര്‍ത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്ത് പരിധിയില്‍പെട്ട പ്രവാസികള്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി എബി സാമുവല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 65873642.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക