Image

നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പള്‍ പുച്ഛിക്കരുത്: പരിഹസിക്കുന്നവര്‍ക്കെതിരേ അജു വര്‍ഗീസ്

ആശ പണിക്കര്‍ Published on 06 December, 2016
           നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പള്‍ പുച്ഛിക്കരുത്:                            പരിഹസിക്കുന്നവര്‍ക്കെതിരേ അജു വര്‍ഗീസ്
          ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞ് നെഞ്ചില്‍ തല്ലി അലമുറയിട്ടു കരയുന്ന തമിഴ് നാട്ടിലെ സ്ത്രീകളെ കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയായില്‍ വന്നകൊണ്ടിരിക്കുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഇത്തരം ഒരു പ്രതികരണം കടമെടത്താണ് അജുവിന്റെ പ്രതികരണം.
ഇക്കാര്യങ്ങളില്‍ വാസ്തവമുണ്ടെന്നു തിരിച്ചറിഞ്ഞാണ് അതു പ്രേക്ഷകരുമായി പങ്കു വയ്കകുന്നതെന്ന് അജു പറയുന്ന. അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

'' തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്‍മാരാണോ? ഒരു ഭരണാധികാരി അസുഖം വന്നു മരിച്ചതിനു നെഞ്ചത്തടിച്ചു നിലവിളിക്കാനും കരയാനും അവിടെയുള്ള ഊളകള്‍ക്ക് ഭ്രാന്താണോ? '' പലരില്‍ നിന്നും ഉയരുന്ന വാക്കുകളാണിത്. ഇനി പണ്ട് കോളേജില്‍ ചേര്‍ന്ന സമയത്ത് എന്റെ തമിഴ് കൂട്ടുകാരന്‍ ചോദിച്ചചോദ്യം ഇവിടെ കുറിത്താം. '' മച്ചാ, ഞങ്ങടെ അമ്മാ ഞങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തരുന്നുണ്ടെന്നരിയാമോ?  പത്താംക്ലാസ് ജയിച്ച കുട്ടിക്ക് ഫ്രീ ആയി സൈക്കിള്‍, പ്‌സ് ടു കഴിഞ്ഞാല്‍ ലാപ്‌ടോപ്പ്, ഗവണ്‍മെന്റ് ആശുപത്രിയില്‍ ജനിക്കുന്ന കുട്ടിക്ക്, സോപ്പ്, പൗഡര്‍, നാപ്കിന്‍, ടൗവല്‍, തുടങ്ങി ഷാമ്പൂ വരെ അമ്മ ബോണ്‍ ബേബി കിറ്റ് എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചിലവില്‍ നല്‍കും.

പ്രസവം സൗജന്യം. ഇനി ഗവണ്‍മെന്റ് ജോലിയുള്ള സ്ത്രീയാണ് പ്രസവിക്കുന്നതെങ്കില്‍ ഒരു വര്‍ഷം അവധിയെടുത്ത് കുട്ടിയെ പരിചരിക്കാം. ആ സമയത്തെ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ വരും. ഇനി ജനിക്കുന്നതു പെണ്‍കുഞ്ഞാണെങ്കിലോ, വിവാഹ ചെലവിനായി 50000 രൂപ മുതല്‍ കെട്ടുതാലി വരെ സര്‍ക്കാര്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് ടി.വി, ഗ്രൈന്‍ഡര്‍, മിക്‌സി അടക്കം ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കും. ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയെയും സംബന്ധിച്ച് അവര്‍ക്ക് നഷ്ടപ്പെട്ടത് കേവലം ഒരു ജനനേതാവിനെയല്ല. മറിച്ച് അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ഒരു കൂടപ്പിറപ്പിനെയാണ്.

ഈ നെഞ്ചത്തടിച്ചു കരയുന്നവര്‍ ചാനലില്‍ മുഖം വരാനോ വെറുതേ ഷോ ഓഫിനോ വേണ്ടിയല്ല. ഉള്ളിന്റെ ഉള്ളില്‍ നിന്നു തന്നെയാണ്. നമുക്കു വേണ്ടി നല്ലതു മാത്രം ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പല്ലാത്ത ഒരാള്‍ അങ്ങനെ ചെയ്താല്‍ നമ്മള്‍ കരയില്ലായിരിക്കും. രണ്ടു മിനിട്ട്ദുഖിച്ചിട്ട് അടുത്ത വിഷയത്തിലേക്കു പോകും. എന്നാല്‍ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്‌നേഹിച്ചതിനാണോ അവരെ മണ്ടന്‍മാരായി മുദ്ര കുത്തുന്നത്?

ഒരാള്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതിനെയൊന്നും ഈ പോസ്റ്റ് പിന്തുണക്കുന്നില്ല. പക്ഷേ ജനറലൈസ് ചെയ്ത് മണ്ടന്‍മാരാണെന്നു മുദ്ര കുത്തരുതെന്നു മാത്രം. ഒരു മുഖ്യമന്ത്രി മരിച്ചതിനു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതു കാണുമ്പോള്‍ പുച്ഛിക്കുന്നതിനു പകരം സ്വയം ഒന്നു തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവു മരിച്ചാല്‍ എന്തു കൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല എന്നു തിരിച്ചറിയണം. അതു മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴന്‍ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടില്‍ സാധാരണയായി മുഖ്യമന്ത്രി എന്നാല്‍ ചാനലില്‍ മാത്രം കണ്ടു പരിചയമുള്ള തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പില്‍ ഒരാളെ പോലെ എന്ന വ്യത്യാസമാണുള്ളത്. അതുകൊണ്ടു നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പോള്‍ പുച്ഛിക്കരുത്.


Join WhatsApp News
Sudhir Panikkaveetil 2016-12-07 08:11:00

തമിഴ്നാട്ടിലുള്ളവരെല്ലാം മണ്ടന്മാരാണോ?

ഒരു ഭരണാധികാരി അസുഖം വന്ന് മരിക്കാനായാൽ നെഞ്ചത്തടിച്ച് കരയാനും ആത്മഹത്യ ചെയ്യാനും അവിടുള്ള ഊളകൾക്ക്
ഭ്രാന്താണോ ??

ഇപ്പോൾ പലരിൽ നിന്നും കേൾക്കുന്ന
വാക്കുകളാണിത്.

എന്നാൽ ജയലളിത എന്ന അമ്മ തന്റെ മക്കൾക്ക് വേണ്ടി എന്തെല്ലാം ചെയ്ത് കൊടുക്കുന്നുണ്ടെന്നു  അറിയുമോ ??

✅പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഫ്രീ ആയി സൈക്കിൾ.

✅പ്ലസ് 2 കഴിയുന്നവർക്ക് ലാപ് ടോപ്.

✅ഗവൺമന്റ് ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ് , പൗഡർ , കുട്ടിയുടുപ്പ് , ടവൽ , നാപ്കിൻ , ഓയിൽ , ഷാമ്പു മുതൽ ഒരു നവജാത
ശിശുവിനു വേണ്ട സകലതും അമ്മ ബോൺ ബേബികിറ്റ് എന്ന പദ്ധതി വഴി സർക്കാർ ചിലവിൽ
നൽകപ്പെടും.

✅ഗവൺമെന്റ് ജോലി ഉള്ള ഒരു സ്ത്രീ ആണു
പ്രസവിക്കുന്നതെങ്കിൽ അടുത്ത ഒരു
വർഷത്തേക്ക് ജോലിയിൽ നിന്നും വിട്ട് കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തും.

✅ഇനി ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതൽ കെട്ടുതാലി വരെ സർക്കാർ വക.

✅പാവപ്പെട്ടവർക്ക് ടി വി , ഗ്രൈന്റർ , മിക്സി
അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവൺമന്റ് നൽകും.

✅അമ്മ വാട്ടറും ഒരു രൂപയുടെ ഇഡ്ഡലിയും, 3 രൂപയ്ക്ക് ഉള്ള ഭക്ഷണവും എല്ലാം തമിഴ്‌നാട്ടിൽ പോയവർക്ക് അറിയാം.

ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം
നഷ്ടപ്പെടുന്നത്‌ വെറുമൊരു മുഖ്യമന്ത്രി അല്ല. അവരുടെ സകലകാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണു. ഈ നെഞ്ചത്തടിച്ച് വാവിട്ട് കരയുന്നവർ ചാനലിൽ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല അതു ചെയ്യുന്നത്; അവരുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെപുറപ്പെടുന്നതാണത്.
നമുക്ക് വേണ്ടി നല്ലത് മാത്രം ചെയ്യുന്ന കൂടപ്പിറപ്പല്ലാത്ത ഒരാളു നഷ്ടപ്പെടുമ്പോൾ
നമ്മളങ്ങനെ ചെയ്യില്ലായിരിക്കും.
2 മിനുട്ട് നേരത്തെ ദുഖാചരണത്തിനോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ആദരാഞ്ജലികൾക്കോ ശേഷം അടുത്ത വിഷയത്തിലോട്ട് പോകും.
എന്നാൽ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്നേഹിച്ചതിനാണോ
അവരെ മണ്ടന്മാരായി നാം മുദ്ര കുത്തുന്നത് ??

ഒരാളു മരിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതിനെ ഒന്നും ഈ പോസ്റ്റ് ഒരു തരത്തിലും പിന്തുണക്കുന്നില്ല. ജയലളിതയുടെ അഴിമതിക്കഥകൾ മറന്നു അവരെ മഹത്വവൽക്കരിക്കാനും ഉദ്ദേശമില്ല;  പക്ഷേ ജെനറലൈസ് ചെയ്ത് ഒരു ജനതയെ മൊത്തം മണ്ടന്മാരെന്നു മുദ്ര കുത്തരുതെന്നു മാത്രം.

ഒരു മുഖ്യമന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിരുന്നതിൽ പുഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു
നോക്കണം. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയുക. അങ്ങിനെ വേണം എന്നല്ല; എന്നാൽ മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴൻ
മണ്ടനായതുകൊണ്ടോ മാത്രം അല്ല ഇതെന്ന് മനസ്സിലാക്കുക.

നമ്മുടെ നാട്ടിലെ ഏതു രാഷ്ട്രീയനേതാവും സാധാരണക്കാരന്റെ കണ്ണിൽ ചാനലിൽ മാത്രം കണ്ട് പരിചയമുള്ള ഒരു വ്യക്തി ആയിരിക്കും. എന്നാൽ അവിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പിൽ ഒരാളെപ്പോലെ എന്ന വ്യത്യാസം ആണുള്ളത്.

അതുകൊണ്ട് നെഞ്ചത്തടിച്ച് കരയുന്നവരെ കാണുമ്പോൾ പുഛിക്കരുത്...

തമിഴരുടെ അമ്മയ്ക്ക് ആദരാഞ്ജലികളോടെ....(from whatsApp)

Power and Charity 2016-12-07 08:30:23

പൊതുമുതൽ കൊള്ളയടിച്ച് പാവങ്ങളെ സഹായിച്ച ജയലളിതയെ കായംകുളം കൊച്ചുണ്ണിയോട് താരതമ്യപെടുത്താമോ ? ജീവിതത്തിലെ എല്ലാ സുഖങ്ങളും നേടിക്കഴിയുമ്പോൾ ഇവർക്കൊക്കെ വേണ്ടത് ഒരു അമ്മയും ദൈവവുമായി മാറുക എന്നതാണ്.  ലോകത്തിന്റെ എല്ലാഭാഗത്തും ഇത്തരക്കാരെ കണ്ടെത്താം. ട്രംപും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇത്തരക്കാർക്ക് പവർ എന്നത് ഒരു ആവശ്യ ഘടകവുമാണ്. എന്തായാലും ഒന്നും ചെയ്യാതെ ഇരിക്കുന്നവരേക്കാൾ നല്ലതാണ്. പുച്ഛം നെഞ്ചത്തടിച്ചു കരയുന്നവരോടല്ല നേരെമറിച്ചു ഉദ്ദേശ്യശുദ്ധിയില്ലാത്ത നേതാക്കളോടാണ്


SchCast 2016-12-08 11:33:17
From what we have seen and heard so far, honorable late Chief Minister Jayalalitha was a compassionate human being. She was an adept politician, an intelligent governess and an astute pragmatist. Except for the corruption, she did take care of the people of Tamil Nadu very well. We have to admit that she did much better than other Chief Ministers during her time. The fundamental duty of the leader is to establish genuine relationship with the governed. She performed the task very well in deed.
UpperClass 2016-12-08 16:50:49
The real governing is an upper hand on the lower class because lower class is looking for chance to topple the upper class.  Jayalitha did a good job by giving peanuts to the poor and controlling them. The poor think that she did it out of her compassion to them.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക