Image

ദ മിറാക്കിള്‍ ഓഫ് ക്രിസ്മസ് ഡിസംബര്‍ 17ന്

ജോണ്‍സണ്‍ ചീക്കംപാറയില്‍ Published on 07 December, 2016
ദ മിറാക്കിള്‍ ഓഫ് ക്രിസ്മസ് ഡിസംബര്‍ 17ന്
ലൊസാഞ്ചല്‍സ്: ലൊസാഞ്ചല്‍സ് സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള 'ദ മിറാക്കിള്‍ ഓഫ് ക്രിസ്മസ്' ആഘോഷ പരിപാടികള്‍ ഇത്തവണയും പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഡിസംബര്‍ 17ന് വൈകിട്ട് നാലുമണി മുതല്‍ നോര്‍വാക്ക് 15311 പയനീയര്‍ ബുലവാഡ് ഓഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെടുന്നതാണ്. വ്യത്യസ്തങ്ങളും പുതുമകള്‍ നിറഞ്ഞതുമായ ധാരാളം കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആഘോഷ പരിപാടിയിലേക്ക് ഏവരുടേയും സാന്നിദ്ധ്യവും പ്രാര്‍ത്ഥനകളും വികാരി റെവ.ഫാ. യോഹന്നാന്‍ പണിക്കര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ വിജയപ്രദമാക്കുവാന്‍ ഏവരുടേയും സഹകരണം പ്രോഗ്രാം കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സണ്‍ വര്‍ഗ്ഗീസ് 5622397608.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക