മാത്യൂ വര്‍ഗീസ് ഫോമാ പി.ആര്‍.ഒ
fomaa
07-Dec-2016

ചിക്കാഗോ: മൂന്ന് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്ക്കാരിക, മാധ്യമ രംഗത്ത് തന്റെതായ
വ്യക്തിമുദ്ര പതിപ്പിച്ച മാത്യൂ വര്‍ഗീസിനെയാണ് (ജോസ് ഫ്‌ളോറിഡ) ഫോമായുടെ 2016 -18
ഭരണ സമിതി പി. ആര്‍. ഒ. ആയി തിരഞ്ഞെടുത്തു. നവംബര്‍ 30 ന് നടന്ന നാഷണല്‍ കമ്മിറ്റി
മീറ്റിംഗിലാണ് മാത്യൂ വര്‍ഗീസിനെ തിരഞ്ഞെടുത്തത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ്
നോര്‍ത്ത് അമേരിക്കയുടെ തുടക്കം മുതല്‍ അതിന്റെ സജീവ പങ്കാളിയാണ് മാത്യൂ.
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയിരുന്ന അവിഭക്ത ഫൊക്കാനയുടെ നാഷണല്‍ ട്രഷറര്‍, സൗത്ത് ഫ്‌ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ പ്രസിഡന്റ് തുടങ്ങി, സംഘടനകളുടെ നേതൃനിരയില്‍ വിവിധ കാലങ്ങളിലായി സേവനം ചെയ്തിട്ടുണ്ട് മാത്യൂ വര്‍ഗീസ്.
ഫോമാ 2016 മയാമി കണ്‍വന്‍ഷന്റെ ചെയര്‍മാനും കൂടി ആയിരുന്നു അദ്ദേഹം. ലോക മലയാളികളുടെ സ്വന്തം ഏഷ്യനെറ്റ് യൂ. എസ്. എ.യുടെ ഓപ്പറേഷന്‍സ് മാനേജര്‍, ഇന്‍ഡ്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലുടനീളം അദ്ദേഹത്തിനുള്ള സുഹൃദ് വലയവും, മാധ്യമ രംഗത്തുള്ള പ്രവര്‍ത്തി പരിചയവും കൈമുതലായുള്ള മാത്യൂ വര്‍ഗ്ഗീസ് ഫോമയുടെ 201618 കാലഘട്ടത്തിലെ പ്രവര്‍ത്തങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടായിരിക്കും എന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ സ്‌റ്റേജ് ഷോ ബിസിനസ്സ് രംഗത്തെ ഒരു പ്രമുഖന്‍ കൂടിയാണ് അദ്ദേഹം. സൗമ്യത മുഖമുദ്രയായുള്ള അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്.

Facebook Comments