Image

സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം

പി. പി. ചെറിയാന്‍ Published on 07 December, 2016
സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം
വാഷിംഗ്ടണ്‍: ഡിസംബര്‍ 6 ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 2016 സീമെന്‍സ് മാത്ത്, സയന്‍സ്, ടെക്‌നോളജി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം.

ദേശീയാടിസ്ഥാനത്തില്‍ 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നും 19 പേരാണ് ഫൈനലിലെത്തിയത്. വ്യക്തിഗത മത്സരങ്ങളില്‍ ഒറിഗണ്‍ പോര്‍ട്ട്‌ലാന്റില്‍ നിന്നുള്ള VINCENT EDUPUNGANTI യും, ടീം കാറ്റഗറിയില്‍ ടെക്‌സസ് പ്ലാനോയില്‍ നിന്നുള്ള ഇരട്ടകളായ ആദ്യ, ശ്രീയാ ബീസം (ADHYA, SHRIYA BEESAM) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100000 ഡോളര്‍ വീതമാണ് ഇരുവര്‍ക്കും സ്‌ക്കോളര്‍ഷിപ്പായി ലഭിക്കുക.

മൂന്നുപേരെ കൂടാതെ കാലിഫോര്‍ണിയയില്‍ നിന്നുള്ള മനാന്‍ഷാ,  പ്രതീക് (പ്ലാനെ, ടെക്‌സസ്), പ്രണവ് ശിവകുമാര്‍(ടവര്‍ ലേക്‌സ്) എന്നിവര്‍ വ്യക്തിഗത മത്സരങ്ങളിലും, നികില്‍ ചിയര്‍ല, അനിക ചിയര്‍ല എന്നിവര്‍ ടീം കാറ്റഗറിയിലും ഫൈനലിലെത്തിയിരുന്നു.

മൂന്നാം സ്ഥാനത്തെത്തിയ പ്രതീകിന് 30000, നാലാം സ്ഥാനത്തെത്തിയ ശിവകുമാറിന് 20000 ഡോളറും സ്‌ക്കോളര്‍ ഷിപ്പ് ലഭിച്ചു. നികില്‍, അനിക എന്നിവര്‍ക്ക് 50000 ഡോളറുമാണ് ലഭിച്ചത്.

വിനീത്, ആദ്യ, ശ്രീയ എന്നീ വിദ്യാര്‍ത്ഥികളുടെ ഗവേഷണ ഫലമായി രൂപപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ ആധുനിക ശാസ്ത്രത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളാണെന്ന് സീമെന്‍സ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് എറ്റ്‌സ്വില്ലര്‍ അഭിപ്രായപ്പെട്ടു.

1999 മുതല്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെ ശാസ്ത്രരംഗത്തെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു. ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം പ്രംസാര്‍ഹമാണെന്നും സി. ഇ. ഒ പറഞ്ഞു.

പി. പി. ചെറിയാന്‍

സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനംസീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനംസീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക