Image

ഭ്രൂണഹത്യ നിരോധന നിയമം ഒഹായൊ സെനറ്റ് പാസ്സാക്കി

പി. പി. ചെറിയാന്‍ Published on 08 December, 2016
ഭ്രൂണഹത്യ നിരോധന നിയമം ഒഹായൊ സെനറ്റ് പാസ്സാക്കി
ഒഹായൊ: ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യാ നിരോധിതത നിയമം ഒഹായെ ഹൗസും സെനറ്റും പാസ്സാക്കി. ഡിസംബര്‍ 6 ചൊവ്വാഴ്ചയാണ് ഇരു സഭകളും ബില്ലിന് അംഗീകാരം നല്‍കിയത്.

ഈ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നടപ്പാക്കിയതിന് ശേഷം ഗര്‍ഭ ചിദ്രം നടത്തുന്ന ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷയാണ് ലഭിക്കുക.

ആറ് ആഴ്ചയോടെ ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരംഭിക്കും. കുഞ്ഞ് ഗര്‍ഭാശയത്തില്‍ വളരുന്നുണ്ട് എന്ന് പോലും ആറാഴ്ചക്കുള്ളില്‍ അറിയുക ഒരു പക്ഷെ അസാധ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.

ഗര്‍ഭ ചിദ്രത്തെ കുറിച്ച് ഇത്രയും കര്‍ശന നിയമം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് ഒഹായൊ.

2011 മുതല്‍ നിയമ സഭാ സാമാജികര്‍ 'ഹാര്‍ട്ട് ബീറ്റ് ബില്‍' എന്ന പേരില്‍ നിയമം കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതു ഭരണ ഘടനാ വിരുദ്ധമാകുമെന്നും കോടതിയില്‍ അമഗീകരിക്കപ്പെടുകയുമില്ല എന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

12 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ അര്‍ക്കല്‍ സാസ് നിരോധിച്ചത് കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

പുതിയ സുപ്രീം കോടതി ജഡ്ഡിയെ ട്രമ്പ് നിര്‍ദ്ദേശിക്കുന്നതിലൂടെ ഗര്‍ങ ചിദ്ര നിരോധനത്തിന് അംഗീകാരം ലഭിക്കുകയും പ്രതീക്ഷയിലാണ് ഒഹായൊ സെനറ്റ് പ്രസിഡന്റ് കീത്ത് ഫാബര്‍.
ഗവര്‍ണര്‍ ജോണ്‍ കെസിക്ക് ബില്ലില്‍ ഒപ്പിട്ടാലെ നിയമമാകു എന്ന് ഒപ്പിടുമെന്ന് വ്യക്തമല്ല.


പി. പി. ചെറിയാന്‍

ഭ്രൂണഹത്യ നിരോധന നിയമം ഒഹായൊ സെനറ്റ് പാസ്സാക്കി
ഭ്രൂണഹത്യ നിരോധന നിയമം ഒഹായൊ സെനറ്റ് പാസ്സാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക