Image

നിവിന്‍ പോളിയുടെ നായികയായി തൃഷ മലയാളത്തിലേക്ക്

Published on 08 December, 2016
നിവിന്‍ പോളിയുടെ നായികയായി തൃഷ മലയാളത്തിലേക്ക്

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നിവിന്‍ പോളി. തമിഴില്‍ രണ്ട് ചിത്രം താരം കരാറായി കഴിഞ്ഞു. ഇതിനിടെ ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തിലും നിവിനാണ് നായകന്‍. ചിത്രത്തില്‍ നിവിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ.

ഹേ ജൂഡ് എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്നാണ് ചിത്രത്തില്‍ നിവിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ ഇവിടെ എന്ന സിനിമയില്‍ നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിച്ചിരുന്നു. തൃഷ നായിയാകുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ജൂഡ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് നിര്‍മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക