Image

ഇതുവരെ ചെയ്യാത്ത വേഷവുമായി നയന്‍സ് എത്തുന്നു

Published on 08 December, 2016
ഇതുവരെ ചെയ്യാത്ത വേഷവുമായി നയന്‍സ് എത്തുന്നു


തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. പുതിയ ചിത്രത്തില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിലെത്തുകയാണ് നയന്‍സ്. അജയ് ഗണമുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കുറ്റാന്വേഷകയുടെ വേഷമാണ് നയന്‍സിന്.

ഒരു തട്ടിക്കൊണ്ട് പോകലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

താരം ഇപ്പോള്‍ അധര്‍വ നായകനാകുന്ന ഇമയിക നൊടികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. ചിത്രത്തില്‍ സംവിധായകന്‍ ഗൗതം മേനോന്‍ അതിഥിതാരമായി എത്തുന്നു എന്നതരം വാര്‍ത്തകളും വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക