Image

ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചതിന് കാരണം ; കാവ്യ പറയുന്നു

Published on 08 December, 2016
ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചതിന് കാരണം ; കാവ്യ പറയുന്നു


താന്‍ ദിലീപിനെ വിവാഹം കഴിച്ചതിന് മതിയായ കാരണങ്ങളുണ്ടെന്ന് നടി കാവ്യാ മാധവന്‍. സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നെന്നും കാവ്യ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറയുന്നത്.

തന്നെയും ദിലീപിനെയുംകാള്‍ ഈ വിവാഹം ആഗ്രഹിച്ചത് പ്രേക്ഷകരാണെന്നാണ് കാവ്യ പറയുന്നത്. താന്‍ ഒരു പാര്‍ട്ണറെപ്പറ്റി ഒരു സമയത്ത് ആലോചിക്കുകയും ഒടുവില്‍ അത് ദിലീപേട്ടനില്‍ എത്തുകയുമായിരുന്നു എന്നാണ് കാവ്യയുടെ വെളിപ്പെടുത്തല്‍.

തന്റെ പ്രശ്‌നങ്ങളൊക്കെ പങ്കുവച്ചിരുന്ന ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപെന്നും തന്റെ ഈ തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്നും കാവ്യ പറയുന്നു. തങ്ങളെക്കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്തും ഒരു വിവാഹത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കാവ്യ വെളിപ്പെടുത്തുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഈ ആലോചന സംഭവിച്ചത്. ഞങ്ങളുടെ ജാതകം ചേര്‍ന്നു. അങ്ങനെ എല്ലാം സംഭവിച്ചു. വിവാഹത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ പോലും വിവരം അറിഞ്ഞത് – കാവ്യ വ്യക്തമാക്കുന്നു.

Join WhatsApp News
Victor 2016-12-08 11:54:56
Above news from Kavya is a  big lie .  Most of the general public commented against this marriage
but she act a "cat drinks milk"""".  Please don't publish such news. 
Prakash 2016-12-09 10:06:17

Ni ithum kondum adangumo! Molu etthavane kallyanichalum nattukarkkentha? Don't make stupid comments! Everybody knows everything. Viewers are not idiots!!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക