Image

ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയും ഭാര്യ അമാലും വേര്‍പിരിയുന്നു

Published on 08 December, 2016
ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയും ഭാര്യ അമാലും വേര്‍പിരിയുന്നു

    ന്യുയോര്‍ക്ക്: ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയും ഭാര്യ അമാല്‍ ക്ലൂണിയും വേര്‍പിരിയുന്നു. കുറച്ചുകാലമായി ഇരുവരും വെവ്വേറെ വീടുകളിലാണ് താസിക്കുന്നതെന്നും ഇപ്പോള്‍ പിരിയുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഒകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വേര്‍പിരിയുന്നതിനായി അമാലിന് ജോര്‍ജ് ക്ലൂണി 30 കോടി ഡോളര്‍ നല്‍കുമെന്നാണ് സൂചന. 2014ലാണ് ഇരുവരും വിവാഹിതരായത്. 

ക്ലൂണിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ക്ലൂണിയുടെ ആദ്യവിവാഹം ടെലിവിഷന്‍ അവതാരകയായിരുന്ന താലി ബാള്‍സാമുമായിട്ടായിരുന്നു. നാലു വര്‍ഷത്തിനുശേഷം ഇവര്‍ വിവാഹമോചിതരായി. 

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമാണ് അമല്‍ അലാമുദ്ദീന്‍. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്, യുക്രയ്ന്‍ പ്രസിഡന്റ് യൂലിയ ടി. മോഷശങ്ക എന്നിവരുടെ മനുഷ്യാവകാശ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് അമാലായിരുന്നു. സിറിയന്‍ പ്രശ്‌നത്തില്‍ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഉപദേശകകൂടിയാണ് ബ്രിട്ടീഷ്–ലബനീസ് വംശജയായ അമാല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക