Image

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം 10ന്

Published on 08 December, 2016
അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം 10ന്

 മെല്‍ബണ്‍: അങ്കമാലിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തേയ്ക്ക് കുടിയേറിവരുടെ കൂട്ടായ്മായ ആല്‍ഫായുടെ (അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്‍) കുടുംബസംഗമം ഡിസംബര്‍ 10ന് (ശനി) നടക്കും.

വൈകുന്നേരം നാലു മുതല്‍ ക്ലെയിട്ടണ്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ ഹാളിലാണ് സംഗമം. പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങള്‍ പുതുക്കാനും ഭാവി പരിപാടികള്‍ക്ക് രൂപം നല്കുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കത്തക്ക രീതിയില്‍ വിവിധ മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: മാര്‍ട്ടിന്‍ ഉറുമീസ് 0470 463 081,*സോജി ആന്റണി 0422 435 378, ജോബി ജോര്‍ജ് 0430 489 071.



റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക