Image

ഈജിപ്റ്റുകാരിക്ക് ഇന്ത്യയില്‍ സര്‍ജറി

Published on 08 December, 2016
ഈജിപ്റ്റുകാരിക്ക് ഇന്ത്യയില്‍ സര്‍ജറി

 മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള വനിത എന്നു കരുതപ്പെടുന്ന ഇമാന്‍ അഹമ്മദ് അബ്ദുല്‍ ആതിക്ക് ഭാരം കുറയ്ക്കാനുള്ള സര്‍ജറി ഇന്ത്യയില്‍ നടത്തും. അഞ്ഞൂറ് കിലോയാണ് മുപ്പത്താറുകാരിയുടെ ഇപ്പോഴത്തെ ഭാരം.

നേരത്തെ കയ്‌റോയിലെ ഇന്ത്യന്‍ എംബസി അവരുടെ അമിത ഭാരം കാരണം വീസ നിഷേധിച്ചിരുന്നു. തുടര്‍ന്ന് സര്‍ജന്‍ ഇതെക്കുറിച്ച് ചെയ്ത ട്വീറ്റ് വായിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇമാന്റെ യാത്രയ്ക്ക് സൗകര്യമൊരുക്കിയത്.

25 വര്‍ഷമായി ഇമാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 2010ല്‍ 292 കിലോഗ്രാം ഉണ്ടായിരുന്ന പൗലിന്‍ പോട്ടര്‍ എമ്മ അമേരിക്കക്കാരിയുടെ പേരിലാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയെന്ന റിക്കാര്‍ഡ്. ഇമാന്റെ ഭാരം ബന്ധുക്കള്‍ പറയുന്നതല്ലാതെ ഗിന്നസ് ബുക്ക് അധികൃതര്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയില്‍ ഡോ. ലഡ്കാ വാലയാണ് ഭാരം കുറയ്ക്കാനുള്ള സര്‍ജറിക്കു നേതൃത്വം നല്‍കുക. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവരുടെ വണ്ണം കുറയ്ക്കാന്‍ സര്‍ജറി നടത്തിയ ഡോക്ടറാണ് ഡോ. വാലാ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക