Image

റസിഡന്റ് പെര്‍മിറ്റുകള്‍ക്കു സ്വിസില്‍ കര്‍ശന നിയന്ത്രണം

Published on 08 December, 2016
റസിഡന്റ് പെര്‍മിറ്റുകള്‍ക്കു സ്വിസില്‍ കര്‍ശന നിയന്ത്രണം

 സൂറിച്ച്: സ്വിസ് പെര്‍മനന്റ് റസിഡന്റ്ഷിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നിയമ പരിഷ്‌കരണത്തിന് 46 അംഗ സ്‌റ്റേറ്റ് കൗണ്‍സില്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകരിച്ചതോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന മുറയ്ക്ക് നിയമമാകും.

പെര്‍മനന്റ് റസിഡന്റ്ഷിപ്പായ ‘സി’ ക്കാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അപേക്ഷകന്റെ മാതൃരാജ്യത്തെ അടിസ്ഥാനമാക്കി അഞ്ചോ പത്തോ വര്‍ഷം സ്വിസില്‍ പൂര്‍ത്തിയാക്കിയാല്‍ പെര്‍മനന്റ് റസിഡന്റ്ഷിപ്പിനു അര്‍ഹമാകുന്ന നിലവിലെ സാഹചര്യത്തിനാണ് ഇതോടെ മറ്റം വരുന്നത്.

ഭാഷ സ്വാധീനം, സ്വിസ് സമൂഹവുമായി ഇടകലരുന്നത്, നിയമങ്ങള്‍ പാലിക്കുക, ശിക്ഷിക്കപെടാതിരിക്കുക, തൊഴില്‍രഹിതര്‍, പബ്ലിക് ഫണ്ടുകളുടെ ആനുകൂല്യം പറ്റുന്നത്, വിദ്യാഭ്യാസ, തൊഴില്‍ യോഗ്യതകള്‍ തുടങ്ങി നിരവധി പോയിന്റുകളുടെ അടിസ്ഥാനത്തിലാകും ഇനിമുതല്‍ ‘ബി’ പെര്‍മിറ്റ് ‘സി’ ആയി മാറുന്നത്. ‘സി’ പെര്‍മിറ്റ് ഒരിക്കല്‍ ലഭിച്ചാലും അതിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ തിരിച്ചു ‘ബി’ പെര്‍മിറ്റിലേക്കു തരംതാഴ്ത്താനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക